CSR fund scam case: സ്കൂട്ടർ തട്ടിപ്പ്; അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, എറണാകുളത്ത് തെളിവെടുപ്പ് ഇന്ന്

CSR Fund Scam Kerala: ഇരുചക്ര വാഹനം പകുതി വിലയ്ക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 9, 2025, 09:20 AM IST
  • ഞായറാഴ്ച ഇയാളെ എറണാകുളത്തെത്തിച്ച് തെളിവെടുപ്പ് നടത്തും
  • രണ്ട് ഫ്ലാറ്റുകളിലും ഓഫീസായി പ്രവർത്തിച്ചിരുന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തും
CSR fund scam case: സ്കൂട്ടർ തട്ടിപ്പ്; അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, എറണാകുളത്ത് തെളിവെടുപ്പ് ഇന്ന്

കൊച്ചി: സ്ത്രീകൾക്ക് ഇരുചക്രവാഹനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 21 ബാങ്ക് അക്കൗണ്ടുകളാണ് പോലീസ് മരവിപ്പിച്ചത്. 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഈ അക്കൗണ്ടുകൾ വഴി നടന്നതായാണ് പോലീസ് കണ്ടെത്തൽ.

കസ്റ്റഡിയിലുള്ള അനന്തു കൃഷണനെ ഞായറാഴ്ച എറണാകുളത്ത് തെളിവെടുപ്പിന് എത്തിക്കും. എറണാകുളം ഹൈക്കോടതി ജ​ങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ലാറ്റുകളിലും ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അനന്തുവിന്റെ വാട്സാപ്പ് സന്ദേശങ്ങളും പോലീസിന് ലഭിച്ചു.

ALSO READ: സ്‌കൂട്ടര്‍ തട്ടിപ്പുകേസ്; ആനന്ദകുമാറിന് മാസംതോറും 10 ലക്ഷം നല്‍കിയിരുന്നുവെന്ന് അനന്തു കൃഷ്ണന്‍, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ പണം നൽകിയെന്നും അനന്തു മൊഴി നൽകിയിരുന്നു. 2023 അവാസനത്തോടെ ആരംഭിച്ച സ്കൂട്ടർ വിതരണ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഇനിയും സ്കൂട്ടർ ലഭിക്കാനുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയത് എൻജിഒ കോൺഫെഡറേഷനിൽ നിന്ന് പണം വകമാറ്റിയാണെന്നും കണ്ടെത്തി.

കുടയത്തൂരിലും തൊടുപുഴ മുട്ടത്തും ഭൂമി വാങ്ങിച്ചു. ഇവിടെത്തന്നെ മറ്റൊരു സ്ഥലം വാങ്ങുന്നതിന് അഡ്വാൻസ് നൽകിയതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി വിനിയോ​ഗിച്ചതായും കണ്ടെത്തി. അതേസമയം, വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസിൽ ഇപ്പോഴും പരാതികൾ എത്തുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News