Koothattukulam Municipality: എൽഡിഎഫ് കൗൺസിലറെ കടത്തിക്കൊണ്ടുപോയി; കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ

Koothattukulam Municipality: എൽഡിഎഫ് ഭരണസമിതിക്കെതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്കെടുക്കാൻ ഇരിക്കെയാണ് നീക്കം.

Written by - Zee Malayalam News Desk | Last Updated : Jan 18, 2025, 11:38 AM IST
  • സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി
  • കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്
  • കൂത്താട്ടുകുളം ന​ഗരസഭയിൽ കൂറുമാറ്റം ഭയന്നാണ് കൗണസിലറെ കടത്തിക്കൊണ്ടുപോയത്
Koothattukulam Municipality: എൽഡിഎഫ് കൗൺസിലറെ കടത്തിക്കൊണ്ടുപോയി; കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ

എറണാകുളം: കൂത്താട്ടുകുളം ന​ഗരസഭയിൽ കൂറുമാറ്റം ഭയന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി. കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. 

എൽഡിഎഫ് ഭരണസമിതിക്കെതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്കെടുക്കാൻ ഇരിക്കെയാണ് നീക്കം. കൂറുമാറി വോട്ടുചെയ്യാൻ യുഡിഎഫ് അംഗങ്ങളോടൊപ്പം നഗരസഭയിൽ എത്തിയ കലാ രാജുവിനെ ചെയർപേഴ്സണിന്റെ കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി യുഡിഎഫ് അം​ഗങ്ങൾ രം​ഗത്തെത്തി. കൗൺസിൽ യോ​ഗം ബഹിഷ്കരിച്ചു. പൊലീസ് നോക്കി നിൽക്കെയാണ് കൗൺസിലറെ കടത്തിക്കൊണ്ടു പോയതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് യുഡിഎഫ് അം​ഗങ്ങൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.  ഇടതുപക്ഷം നേതൃത്വം നല്കുന്ന ഭരണസമിതിയിൽ 25 കൗൺസിലർമാരാണുള്ളത് (എൽ.ഡി.എഫ് 13, യു.ഡി.എഫ് 11, സ്വത. ഒന്ന്).

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News