Congress Kerala : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ കോൺഗ്രസിന്റെ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് തുടക്കമാകും

 മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 05:33 PM IST
  • സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും.
  • ഫെബ്രുവരി 29ന് ജാഥ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.
  • മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
Congress Kerala : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ കോൺഗ്രസിന്റെ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് തുടക്കമാകും

കോൺഗ്രസിന്റെ 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്ന് തുടക്കം. ഫെബ്രുവരി 9 വൈകിട്ട് 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നിന്നുമാണ് സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് തുടക്കം കുറിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടിക്കൊണ്ടായിരിക്കും സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. ഫെബ്രുവരി 29ന് ജാഥ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. 

കോഴിക്കോട് കടപ്പുറത്തും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളിലും മഹാറാലികളും  സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും.മഹാസമ്മേളനങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അണിനിരത്തും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്ന് വീതം പൊതുസമ്മേളനവും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നടക്കുന്ന മഹാസമ്മേളനങ്ങളില്‍  കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാനത്തെ യുഡിഎഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും.  

ALSO READ : High Court: ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിലെ കയ്യേറ്റങ്ങൾ ആറ് ആഴ്ചയ്ക്കകം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം സമ്മാനിക്കുന്നത്. അതിനെതിരായ ജനകീയ പോരാട്ടം കൂടിയാകും സമരാഗ്നി. കേവലം ഒരു രാഷ്ട്രീയ പ്രചരണ ജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തായിരിക്കും യാത്ര ഓരോ ദിവസവും കടന്ന് പോകുന്നത്. ഭൂരിഭാഗം എല്ലാ ദിവസവും വെകുന്നേരങ്ങളിലാണ് പൊതുസമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെയുള്ള സമയം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമെന്ന് വാർത്തക്കുറിപ്പിലൂടെ കോൺഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചുയ

സമരാഗ്നിയുടെ ഭാഗമായി  പൊതുസമ്മേളനം നടക്കുന്ന തീയതിയും സ്ഥലവും താഴെപ്പറയും പ്രകാരമാണ്.

ഫെബ്രുവരി 9ന്   വൈകുന്നേരം 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്തെ ഉദ്ഘാടനത്തോടെ സമരാഗ്നിക്ക് തുടക്കം.
 
10ന് വെകുന്നേരം 3.30ന്    മട്ടന്നൂര്‍,5.30ന്   കണ്ണൂര്‍,

11ന് വൈകുന്നേരം 3.30ന്  വടകര,5.30ന്  കോഴിക്കോട് കടപ്പുറം,

12ന് വയനാട് വൈകുന്നേരം 4.00ന് കല്‍പ്പറ്റ.

13നും 14നും അവധി.

15ന് വൈകുന്നേരം 3.30 അരീക്കോട്,5.30 ന്  മലപ്പുറം

16ന് വൈകുന്നേരം 3.30 എടപ്പാള്‍,5.30ന്  പട്ടാമ്പി

17ന് വൈകുന്നേരം 3.30   പാലക്കാട്,5.30 ന്  വടക്കഞ്ചേരി

18ന് വൈകുന്നേരം 3.30ന് തൃശൂര്‍,5.30ന്  ചാലക്കുടി

19ന് വൈകുന്നേരം 3.30ന് ആലുവ,5.30ന്  എറണാകുളം

20ന് വൈകുന്നേരം 3.30ന്   മൂവാറ്റുപുഴ,5.00ന്  തൊടുപുഴ

21ന് ഇടുക്കി ജില്ലയില്‍ രാവിലെ11ന്   അടിമാലി, വൈകുന്നേരം4.00ന് കട്ടപ്പന

22ന് വൈകുന്നേരം 3.30ന്  പാല,5.30 ന്‌കോട്ടയം

23ന് വൈകുന്നേരം 3.30ന് ആലപ്പുഴ,5.30 ന് മാവേലിക്കര

24ന് വൈകുന്നേരം 4.00 ന്  പത്തനംതിട്ട

25ന് അവധി.

26ന് വൈകുന്നേരം 3.30 കൊട്ടാരക്കര ,5.30  ന്   കൊല്ലം

27ന് വൈകുന്നേരം 3.30ന്  ആറ്റിങ്ങല്‍,5.30ന് നെടുമങ്ങാട്

28ന് അവധി.അതുകഴിഞ്ഞ് 29 ന് സമാപനസമ്മേളനം വൈകുന്നേരം 5ന്  പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രയുടെ വിജയത്തിനായി വിവിധ ഉപസമിതികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News