ന്യൂഡൽഹി: ഡെങ്കിപ്പനി കേസുകൾ (Dengue Fever) കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കേരളമുൾപ്പെടെയുള്ള (Kerala) ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം (Central Health Ministry) വിദഗ്ധ സംഘങ്ങളെ അയയ്ക്കും. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ (Mansukh Mandaviya) നിർദേശപ്രകാരമാണ് നടപടി. സംസ്ഥാനത്ത് നിലവിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.
കേരളം, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്കാണ് വിദഗ്ധ സംഘങ്ങളെ അയയ്ക്കുന്നത്. കേരളത്തിൽ അടിക്കടി ഉള്ള മഴയും കൊതുക് നശീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതും രോഗ വ്യാപനത്തിന് കാരണമായി. കഴിഞ്ഞ 2 മാസമായി രോഗ ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യകത്മാക്കുന്നത്.
Also Read: ഉത്തർപ്രദേശിൽ 10 ദിവസത്തിനിടെ 53 മരണം; Dengue വ്യാപനമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ചു
രാജ്യത്താകെ ഇതിനകം 1,16,991 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിലെ കേസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ചില സംസ്ഥാനങ്ങളിൽ ഒക്ടോബറിൽ ഉയർന്നതോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പരമാവധി കേസുകളും റിപ്പോർട്ട് ചെയ്തത്. ഒക്‌ടോബർ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ഡെങ്കിപ്പനി കേസുകളിൽ 86 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2783പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. എന്നാൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 8849 പേരാണ് രോഗ ലക്ഷണങ്ങളുമായി ചികിൽസ തേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കിൽ കുറവുണ്ടായിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോഗം സ്ഥീകരിച്ച 12 പേരും ഉൾപ്പെടെ 31 പേരാണ് മരിച്ചത്.
Also Read: Dengue: സെറൊ ടൈപ്പ് -2 ഡെങ്കി, 11 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രത
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഒമ്പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും (Union Territories) നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം (എൻവിബിഡിസിപി), നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (National Center for Disease Control), റീജിയനൽ ഓഫിസുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. രോഗ നിയന്ത്രണത്തിന്റെ സ്ഥിതി, മരുന്നുകളുടെയും ലഭ്യത, മുൻകൂട്ടി രോഗം കണ്ടെത്തൽ, രോഗ നിയന്ത്രണ നടപടികളുടെ സ്ഥിതി തുടങ്ങിയവ വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് സംഘത്തോട് നിർദേശിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...