പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ ഷാനിബ്. നാമനിർദ്ദേശ പത്രിക വ്യാഴാഴ്ച സമർപ്പിക്കുമെന്നും ഷാനിബ് പറഞ്ഞു. തന്റെ സ്ഥാനാർഥിത്വം ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയായിരിക്കുമെന്നും അത് ബിജെപിക്ക് അനുകൂലമായിരിക്കില്ലെന്നും ഷാനിബ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണമാണ് ഷാനിബ് ഉന്നയിച്ചത്. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണ് കോൺഗ്രസ് സമീപനമെന്ന് ഷാനിബ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന് ധാർഷ്ട്യമാണെന്നും പക്വതയില്ലാത്ത നേതാവാണെന്നും ഷാനിബ് പറഞ്ഞു.
പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പ്രഖ്യാപിച്ച ഷാനിബ് ഉപ തിരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റായ സതീശന്റെ തന്ത്രങ്ങൾ പാലക്കാട് പാളുമെന്നും ഷാനിബ് പറഞ്ഞു.
പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണെന്ന് ഷാനിബ് ആരോപിച്ചു. അധികാരത്തിനു വേണ്ടി അദ്ദേഹം എന്തും ചെയ്യും. അൻവർ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു വെച്ചതിനു ശേഷം സതീശൻ പ്രകോപിപ്പിച്ചു. അൻവറിനെ സതീശൻ എന്തിനാണ് പ്രകോപിപ്പിച്ചതെന്നും ഷാനിബ് ചോദിച്ചു.
ആദ്യ പത്ര സമ്മേളനത്തിന് ശേഷം പിന്തുണ വാഗ്ദാനം ചെയ്ത് നിരവധി ആളുകൾ വിളിച്ചിരുന്നു. കുറേ കാലമായി പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കുന്ന പുഴുക്കളും പ്രാണികളുമായ ആളുകളാണ് അവർ. സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിൽ അവർ എന്റെയൊപ്പം വരാൻ ഒരുക്കമാണെന്നാണ് അറിയിച്ചത്. എന്നാൽ മറ്റൊരു പാർട്ടിയുമായും ചർച്ച നടത്തിയിട്ടില്ലാത്തതിനാൽ അവർക്ക് രാഷ്ട്രീയ സംരക്ഷണം കൊടുക്കാനുള്ള സംവിധാനം ഇല്ലെന്നും ഷാനിബ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.