Malappuram Gang Rape Case: മലപ്പുറം അരീക്കോട്ട് കൂട്ടബലാത്സംഗം; ബന്ധുക്കളടക്കം എട്ടുപേർ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

Gang Rape Case Malappuram: നാട്ടുകാരും അകന്ന ബന്ധത്തിൽപ്പെട്ടവരും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പരാതി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2025, 06:34 PM IST
  • സംഭവത്തിൽ അരീക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
  • സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
Malappuram Gang Rape Case: മലപ്പുറം അരീക്കോട്ട് കൂട്ടബലാത്സംഗം; ബന്ധുക്കളടക്കം എട്ടുപേർ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

മലപ്പുറം: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തതായി പരാതി. നാട്ടുകാരും അകന്ന ബന്ധത്തിൽപ്പെട്ടവരും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ അരീക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുഖ്യപ്രതിയും സുഹൃത്തും ചേർന്ന് സുഹൃത്തിന്റെ കാറിൽ യുവതിയെ കൂട്ടിക്കൊണ്ടുപോയി അരീക്കോട്ടെ കുന്നിൻമുകളിൽ വച്ച് കൂട്ടബലാത്സം​ഗം ചെയ്തെന്നും ഇതിന് ശേഷം വയനാട്ടിലെ മാനന്തവാടിയിൽ എത്തിച്ച് ലോഡ്ജ്മുറിയിൽ വച്ച് പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ 15 പവൻ സ്വർണം പ്രതികൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News