New Delhi: ഹരിയാനയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate - ED) സമർപ്പിച്ച കുറ്റപത്രത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്രയെ ഉൾപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി വാധ്രയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായാണ് റിപ്പോർട്ട്.
Also Read: AIIMS Releases Guidelines: കോവിഡ് രോഗികള്‍ക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡൽഹി എയിംസ്
ഹരിയാന ഭൂമി ഇടപാടിൽ പ്രിയങ്ക ഗാന്ധിയുടെ പങ്ക് ഇഡി അന്വേഷണം വെളിപ്പെടുത്തുന്നു. ഹരിയാനയിലെ ഫരീദാബാദിൽ 5 ഏക്കർ വരുന്ന കൃഷിഭൂമി ഏറ്റെടുത്തതിൽ പ്രിയങ്കാ ഗാന്ധിയുടെ പങ്ക് ED കുറ്റപത്രം ഉയർത്തിക്കാട്ടുന്നു. ഡൽഹി ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഏജന്റ് എച്ച്എൽ പഹ്വയിൽ നിന്ന് 2006-ൽ ഭൂമി വാങ്ങുകയും പിന്നീട് 2010 ഫെബ്രുവരിയിൽ അത് അയാൾക്ക് തിരികെ വിൽക്കുകയും ചെയ്തു. അതേപോലെതന്നെ 2005-2006 കാലഘട്ടത്തിൽ അമിപൂർ ഗ്രാമത്തിൽ 40.08 ഏക്കർ ഭൂമി വാങ്ങുകയും പിന്നീട് അതേ ഭൂമി 2010 ഡിസംബറിൽ അദ്ദേഹത്തിന് തന്നെ വില്‍ക്കുകയും ചെയ്തു എന്നാണ് ED -യുടെ കണ്ടെത്തല്‍.
Also Read: Your Money In 2024: നിങ്ങളുടെ പണം പാഴാക്കരുത്! പുതുവര്‍ഷത്തില്‍ ഈ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കാം
അതേ ഏജന്റിൽ നിന്ന് ഭൂമി സ്വന്തമാക്കിയ എൻആർഐ വ്യവസായി സി സി തമ്പിയുമായി പഹ്വയ്ക്കുള്ള ബന്ധമാണ് കേസില്‍ പ്രധാനം. കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം, കള്ളപ്പണ ആരോപണങ്ങൾ, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം എന്നിവയ്ക്കെതിരെ പരിശോധന നേരിടുന്ന, ഒളിച്ചോടിയ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി ഉൾപ്പെട്ട വലിയ ED അന്വേഷണത്തിന്റെ ഭാഗമാണ് സിസി തമ്പി.
കേസില്‍ പ്രിയങ്ക ഗാന്ധിയേയും റോബർട്ട് വാദ്രയേയും പ്രതികളാക്കിയിട്ടില്ലെങ്കിലും തമ്പിയും വാധ്രയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനായാണ് ഭൂമി ഇടപാടുകൾ ED അവതരിപ്പിച്ചിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇവര്‍ തമ്മിലുള്ള സങ്കീര്‍ണ്ണമായ സാമ്പത്തിക ബന്ധങ്ങളുടെ ചുരുളഴിക്കുക എന്നതാണ് ED ലക്ഷ്യമിടുന്നത്.
ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ED കുറ്റപത്രത്തിലാണ് ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ പേര് ഉള്‍പ്പെട്ടിരിയ്ക്കുന്നത്. എൻആർഐ വ്യവസായി സി.സി.തമ്പിക്ക് പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാധ്രയും ഭൂമി വിറ്റെന്നും, ഇവര്‍ തമ്മില്‍ ദീര്‍ഘനാളത്തെ ബിസിനസ് ബന്ധമുണ്ടെന്നും ED കുറ്റപത്രത്തിൽ പറയുന്നു. ഈ കേസില്‍ റോബർട്ട് വാധ്രയുടെ പേര് മുന്‍പും പരാമര്‍ശിച്ചിരുന്നു എങ്കിലും പ്രിയങ്കയുടെ പേര് ആദ്യമായാണ് പരാമർശിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം, ഔദ്യോഗിക രഹസ്യ വിവരം ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരെ ഉള്ളത്. 2016-ൽ ഭണ്ഡാരി യുകെയിലേക്ക് കടന്നു. ഇയാളുടെ പ്രധാന സഹായികളാണ് സി സി തമ്പിയും ബ്രിട്ടീഷ് പൗരനായ സുമിത് ഛദ്ദയും.
2020 ജനുവരിയിലാണ് തമ്പി അറസ്റ്റിലാവുന്നത്. തനിക്ക് വാധ്രയെ 10 വർഷത്തിലേറെയായി പരിചയമുണ്ട് എന്നും രാജ്യത്തും വിദേശത്തും പല തവണ കണ്ടുമുട്ടിയിട്ടുണ്ട് എന്നും തമ്പി ED യോട് വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ലണ്ടനിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും റോബർട്ട് വാധ്രയ്ക്കെതിരെ കേസുണ്ട്.
ED കുറ്റപത്രം പുറത്തുവന്നതോടെ, ആരോപണങ്ങളോടുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികരണമാണ് ഇപ്പോള്‍ രാജ്യം കാത്തിരിയ്ക്കുന്നത്. ED കുറ്റപത്രം പല വിധ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിടുകയും വിവിധ കോണുകളിൽ നിന്ന് പ്രതികരണങ്ങൾ ഉയരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.