New Delhi: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ആതീവ ആത്മവിശ്വാസത്തോടെയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇതുവരെ ഭരണം ലഭിക്കാത്ത ബംഗാളില്‍ അധികാരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 5 വര്‍ഷമായി BJP പ്രയത്നത്തിലാണ്... TMCയെ തറപറ്റിച്ച് പശ്ചിമ ബംഗാളില്‍ കനത്ത വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയുടെ നേതാക്കളും.
മെയ് 3ന് പശ്ചിമ ബംഗാളിന് ആദ്യ BJP മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് പാര്‍ട്ടിയുടെ യുവ നേതാവും MPയുമായ തേജസ്വി സൂര്യ (Tejasvi Surya) പറഞ്ഞു.
ബംഗാളില്‍ രക്തച്ചൊരിച്ചിലിന്റെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കാലം അവസാനിച്ചു, കാരണം ഇനി ബംഗാള്‍ ഭരിക്കാന്‍ പോകുന്നത് ബിജെപി മുഖ്യമന്ത്രിയാണ്, തേജസ്വി പറഞ്ഞു. മുഖ്യമന്ത്രിക്കസേരയിലുള്ള മമത ബാനര്‍ജിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞവെന്നും ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 294 സീറ്റുകളില്‍ 200 സീറ്റുകളിലും ബിജെപി വന്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
BJP സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷും (Dileep Ghosh) പാര്‍ട്ടിയുടെ ഇതുവരെയുള പ്രകടനത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണ്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നിയമസഭ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിരുന്നുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഘട്ടം ഘട്ടമായുളള പ്രവര്‍ത്തനമാണ് BJP നടത്തിയിരുന്നത്. അതിന്റെ ആദ്യ ഫലം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്, '19 മേ ഹാഫ്, 21 മേ സാഫ് ' (19ല്‍ പകുതി, 21ല്‍ തൂത്തുവാരുക) എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, TMC സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന കാര്യത്തില്‍ ഉറപ്പു നല്‍കുകയാണ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാല്‍ TMC പരാജയപ്പെട്ടാല്‍ ഈ പണി നിര്‍ത്തി പോകുമെന്നുവരെ അദ്ദേഹം പ്രസ്താവിച്ചിരിയ്ക്കുകയാണ്.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ 8 ഘട്ടങ്ങളായാണ് ഇത്തവണ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...