ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലം എന്നൊരു പ്രയോഗമുണ്ട്. കഷ്ടിച്ച് രക്ഷപ്പെടുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
മുതലകളുള്ള പുഴയിൽപ്പെട്ട കുട്ടിയാണ് ദൃശ്യങ്ങളിൽ. കുട്ടിയെ പിടികൂടാനായി മുതലകൾ കൂട്ടത്തോടെ വട്ടം ചുറ്റുന്നതും വീഡിയോയിലുണ്ട്. കുട്ടി നിലവിളിച്ച് രക്ഷിക്കണമെന്ന് പറയുന്നതും കാണാം. തൊട്ട് പിന്നാലെ ബോട്ടിൽ പാഞ്ഞെത്തിയ രക്ഷാപ്രവർത്തകരാണ് കുട്ടിയെ മുതലയിൽ നിന്നും രക്ഷപ്പെടുത്തിയത്.
Also Read: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!
കാണ്ടവർ എല്ലാവരും ഒരു നിമിഷം നടുങ്ങിപ്പോയ ദൃശ്യങ്ങളായിരുന്നു ഇത്. നീന്തൽ അറിയുന്ന കുട്ടിയായതിനാലാണ് വലിയ അപകടം ഒഴിവായത്. അതേസമയം എങ്ങനെ കുട്ടി പുഴയിൽ വീണു എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
फ़िल्मों जैसा असल सीन है!
चम्बल नदी में यह बच्चा डूब रहा था, पीछे मगरमच्छ भी थे।
रेस्क्यू टीम सही समय पर पहुँच गई और इस बालक को हाथ पकड़कर खींच लायी
— SACHIN KAUSHIK (@upcopsachin) August 25, 2022
ചമ്പൽ നദിയുടെ ദൃശ്യം!
ചമ്പൽ നദിയിലെ ദൃശ്യങ്ങളാണിതെന്നാണ് സൂചന.യുപി പോലീസുകാരൻ സച്ചിൻ കൗശിക് ആണ് വീഡിയോ പങ്കുവെച്ച് എഴുതിയത്: "ഒരു സിനിമ പോലെയുള്ള ഒരു യഥാർത്ഥ രംഗം! ഈ കുട്ടി ചമ്പൽ നദിയിൽ മുങ്ങിമരിക്കാൻ തുടങ്ങുന്നു.പിന്നിൽ മുതലകളും കൃത്യസമയത്ത് എത്തിയ റെസ്ക്യൂ ടീം കുട്ടിയെ കൈപിടിച്ച് വലിച്ചു.. സല്യൂട്ട്-ട്വീറ്റിൽ പറയുന്നു. അതേസമയം ഈ രംഗം ചമ്പൽ നദിയുടേതാണോ അല്ലയോ എന്ന് India.com ഹിന്ദി സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...