Viral Video: RT-PCR ടെസ്റ്റിനിടെ അലറി നിലവിളിക്കുന്ന സ്ത്രീ..!! കൊറോണ ഭയന്നോടുമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

രാജ്യത്ത്  കോവിഡ് കേസുകള്‍ അതിവേഗം വ്യാപിക്കുകയാണ്.  ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശങ്കയിലാണ്. രാജ്യത്തുടനീളം  കോവിഡ്  പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 11:57 PM IST
  • RT-PCR ടെസ്റ്റിനിടെ ഒരു പ്രായമായ സ്ത്രീ കാണിക്കുന്ന പരിഭ്രാന്തിയും അവരുടെ ഉച്ചത്തിലുള്ള നിലവിളിയുമാണ്‌ വീഡിയോയില്‍....!!
  • സ്ത്രീയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി.
Viral Video: RT-PCR ടെസ്റ്റിനിടെ അലറി നിലവിളിക്കുന്ന സ്ത്രീ..!! കൊറോണ ഭയന്നോടുമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

Viral Video: രാജ്യത്ത്  കോവിഡ് കേസുകള്‍ അതിവേഗം വ്യാപിക്കുകയാണ്.  ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശങ്കയിലാണ്. രാജ്യത്തുടനീളം  കോവിഡ്  പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. 

കോവിഡുമായി ബന്ധപ്പെട്ട നിരവധി  നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.  RT-PCR ടെസ്റ്റുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിയ്ക്കുന്നത്.  ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ആണ് ഇത്.  

RT-PCR ടെസ്റ്റിനിടെ ഒരു പ്രായമായ സ്ത്രീ  കാണിക്കുന്ന പരിഭ്രാന്തിയും അവരുടെ ഉച്ചത്തിലുള്ള നിലവിളിയുമാണ്‌ വീഡിയോയില്‍....!! സ്ത്രീയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി. 

Also Read: Viral Video: അര്‍ദ്ധരാത്രിയ്ക്ക് റോഡ്‌ മുറിച്ചുകടക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!! വീഡിയോ വൈറല്‍

വീഡിയോ കാണാം: 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ  ഒരു സ്ത്രീ RT-PCR ടെസ്റ്റിനായി  കസേരയിൽ ഇരിക്കുന്നത് കാണാം. അപ്പോൾ ഒരു വ്യക്തി RT-PCR ടെസ്റ്റ് നടത്തുന്നു. എന്നാൽ കിറ്റ് സ്ത്രീയുടെ മൂക്കിൽ സ്പര്‍ശിച്ച ഉടന്‍ തന്നെ അവര്‍  ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങുന്നു. സ്ത്രീയുടെ ഈ പ്രവൃത്തി കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ചിരിക്കാൻ തുടങ്ങി. ഗ്രാമീണ മേഖലയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.  

Also Read: Izza Tovino Birthday: തന്‍റെ "Crime Partner" ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ടൊവിനോ...!!

RT-PCR ടെസ്റ്റുമായി ബന്ധപ്പെട്ട  ഈ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധി പേരാണ് എത്തിയത്.  കൊറോണ പോലും ഭയന്നോടും എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.  

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍  രണ്ടര ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News