ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥയിലുള്ള ഡൽഹിയിലെ താജ് മാൻസിങ് ഹോട്ടൽ ലേലം ചെയ്യാമെന്ന് സുപ്രീംകോടതി. ഹോട്ടൽ ഒഴിയാനായി ടാറ്റ ഗ്രൂപ്പിന് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട് . അതിന് ശേഷം ഓൺലൈൻ വഴി ലേലം നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഹോട്ടല്‍ നടത്തിപ്പിന് 33 വര്‍ഷത്തേക്ക് ടാറ്റക്ക് കരാര്‍ നല്‍കുകയായിരുന്നു. കരാര്‍ കാലാവധി 2011ല്‍ അവസാനിച്ചിരുന്നു. പിന്നീട് ഒമ്പത് തവണ കരാര്‍ നീട്ടി നല്കി. എന്നാല്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ടാറ്റക്ക് ഇനി കരാര്‍ നീട്ടി നല്‍കേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു.
എന്നാല്‍ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ പിന്നീട് കരാര്‍ നീട്ടിനല്‍കിയില്ല. ഇതിനെതിരേയാണ് ടാറ്റാ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആര്.എഫ് നരിമാന്, പിസി ഘോഷ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഹോട്ടല്‍ ലേലം ചെയ്യുന്നതു തടയാനുള്ള അധികാരം ടാറ്റാ ഗ്രൂപ്പിനില്ലെന്നും കോടതി പറഞ്ഞു.