Women Reservation Bill: വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം, കോണ്‍ഗ്രസിനുവേണ്ടി സോണിയ ഗാന്ധി രംഗത്ത്‌

Women Reservation Bill:  വനിതാ സംവരണ ബില്‍ അല്ലെങ്കില്‍ നാരി ശക്തി വന്ദൻ നിയമത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് സഭ 7 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിയ്ക്കുന്നത്. കോൺഗ്രസിന് വേണ്ടി സോണിയ ഗാന്ധി ഈ ബില്ലിന്മേൽ ചർച്ചയ്ക്ക് തുടക്കമിടും. 

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 11:43 AM IST
  • ബില്‍ സഭയില്‍ അവതരിപ്പിച്ചു എങ്കിലും അത് പ്രാബല്യത്തിലാവാന്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കാനുണ്ട്. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് ഈ ബില്ലിന്‍റെ പ്രയോജനം രാജ്യത്തെ സ്ത്രീകള്‍ക്ക് ലഭിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം....!!
Women Reservation Bill: വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം, കോണ്‍ഗ്രസിനുവേണ്ടി സോണിയ ഗാന്ധി രംഗത്ത്‌

Women Reservation Bill: വിനായക ചതുര്‍ഥി ദിനത്തില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ചൊവ്വാഴ്ച രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു. ബില്ലിനെ പ്രകീര്‍ത്തിച്ച് ഭരണപക്ഷം രംഗത്തെത്തിയപ്പോള്‍ ബില്‍ നടപ്പിലാവാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ചൂണ്ടിക്കാട്ടി ഭരണപക്ഷം രംഗത്ത് എത്തിയിരിയ്ക്കുകയാണ്.

Also Read: Women’s Reservation Bill: പിന്നാക്ക സമുദായങ്ങൾക്ക് 50% സംവരണം വേണം, പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ഉമാഭാരതി 

ബില്‍ സഭയില്‍ അവതരിപ്പിച്ചു എങ്കിലും അത് പ്രാബല്യത്തിലാവാന്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കാനുണ്ട്. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് ഈ ബില്ലിന്‍റെ പ്രയോജനം രാജ്യത്തെ സ്ത്രീകള്‍ക്ക് ലഭിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം....!!

Also Read:  Women Reservation Bill: വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെ ആശയം, ബില്ലിനെക്കുറിച്ച് സോണിയ ഗാന്ധി
 
നാരി ശക്തി വന്ദൻ അധീനിയം എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത് ഭരണപക്ഷം രംഗത്ത് എത്തിയിരിയ്ക്കുകയാണ്. വനിതാ സംവരണ ബില്‍ ഇന്ന് ബുധനാഴ്ച സഭയില്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ കോണ്‍ഗ്രസിന് വേണ്ടി സോണിയ  ഗാന്ധി പക്ഷം അവതരിപ്പിക്കും. 

വനിതാ സംവരണ ബില്‍ അല്ലെങ്കില്‍ നാരി ശക്തി വന്ദൻ നിയമത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് സഭ 7 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിയ്ക്കുന്നത്. കോൺഗ്രസിന് വേണ്ടി സോണിയ ഗാന്ധി ഈ ബില്ലിന്മേൽ ചർച്ചയ്ക്ക് തുടക്കമിടും. 
 
വനിതകള്‍ക്ക് 33% സംവരണ സംവിധാനം

ഈ ബിൽ അനുസരിച്ച്  ലോക്‌സഭ-രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ബിൽ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ 15 വർഷത്തേക്ക് ഈ നിയമം തുടരും. അടുത്ത തവണത്തെ സെന്‍സസ്, ഡീലിമിറ്റേഷൻ  പ്രക്രിയ എന്നിവ നടപ്പാക്കിയ ശേഷമാണ് വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരിക. അതിനാല്‍ വനിതകള്‍ക്ക് ഈ ബില്ലിന്‍റെ പ്രയോജനം ലഭിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം, 

അതിനിടെ  വനിതകള്‍ക്കുള്ള 33% സംവരണ സംവിധാനത്തില്‍ 50% പിന്നോക്ക സമുദായങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി ബിജെപി മുതിര്‍ന്ന വനിതാ നേതാവ് ഉമാ ഭാരതി രംഗത്തെത്തിയിട്ടുണ്ട്. ഉത് സംബന്ധിച്ച് അവര്‍ പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

പുതിയ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രവും പ്രതിപക്ഷവും തമ്മിൽ വാക്പോര്

വനിതാ സംവരണ ബില്‍ ബിജെപി സർക്കാരിന്‍റെ തമാശയാണ് എന്നും ഇത് ഇന്ത്യൻ സ്ത്രീകളോടുള്ള 'വലിയ വഞ്ചന' ആണെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ഒരിക്കലും ഗൗരവം കാണിച്ചിട്ടില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം. പ്രതിപക്ഷത്തിന് ഈ വനിതാ സംവരണ ബില്‍ " ദഹിക്കാത്തത്" സങ്കടകരമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടത്. വനിതാ സംവരണത്തിന്‍റെ കാര്യത്തിൽ കോൺഗ്രസ് ഒരിക്കലും ഗൗരവം കാണിച്ചിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു. 
 
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വനിതാ സംവരണത്തെക്കുറിച്ച്  ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു, മിക്ക രാഷ്ട്രീയ പാർട്ടികളും ദുർബല വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച്, മോദി സർക്കാരിന് കീഴിൽ ഫെഡറൽ ഘടന ദുർബലമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദുർബല വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നത്  അവര്‍ വായ് തുറക്കാതിരിക്കാനാണ് എന്നും ഖാർഗെ ആരോപിച്ചു. 

ഖാര്‍ഗെ യുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. പ്രതിപക്ഷത്തിന് ഇത്തരത്തിൽ ജനങ്ങളെ അപമാനിക്കാൻ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ആരാണ് ദ്രൗപതി മുർമു? പ്രതിപക്ഷ നേതാക്കൾക്ക് ആളുകളെ ഇങ്ങനെ അപമാനിക്കാൻ കഴിയില്ല, സ്ത്രീകളെ വിവേചനം ചെയ്യാൻ കഴിയില്ല. എല്ലാ സ്ത്രീകൾക്കും സംവരണം വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്, നിർമ്മല സീതാരാമൻ പറഞ്ഞു. 

എന്തായാലും വനിതാ സംവരണ ബില്ലില്‍ സഭയില്‍ ചൂടുള്ള ചര്‍ച്ച പ്രതീക്ഷിക്കാം...   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News