Rashtrapatni Row : രാഷ്ട്രപതിയെ 'രാഷ്ട്രപത്നി' എന്ന് വിളിച്ച് കോൺഗ്രസ് എംപി; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി

 കോൺഗ്രസ് സ്ത്രീ, ആദിവാസി, ധളിത് വിരുദ്ധരാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശേഷം വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും സ്മൃതി ഇറാനി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 03:17 PM IST
  • ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് രഞ്ജൻ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് അഭിസംബോധന ചെയ്തത്.
  • ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
  • തുടർന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വാർത്തസമ്മേളനം വിളിച്ചു കൂട്ടി കോൺഗ്രസ് മാപ്പ് പറയണം ആവശ്യപ്പെടുകയും ചെയ്തു.
  • കോൺഗ്രസ് സ്ത്രീ, ആദിവാസി, ധളിത് വിരുദ്ധരാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Rashtrapatni Row : രാഷ്ട്രപതിയെ 'രാഷ്ട്രപത്നി' എന്ന് വിളിച്ച് കോൺഗ്രസ് എംപി; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി

ന്യൂ ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്ന വിളിച്ച് കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിക്കെതിരെ പാർലമെന്റിലെ ഇരു സഭകളിലും ഭരണകക്ഷി പ്രതിഷേധം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് രഞ്ജൻ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് അഭിസംബോധന ചെയ്തത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

തുടർന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വാർത്തസമ്മേളനം വിളിച്ചു കൂട്ടി കോൺഗ്രസ് മാപ്പ് പറയണം ആവശ്യപ്പെടുകയും ചെയ്തു. കോൺഗ്രസ് സ്ത്രീ, ആദിവാസി, ധളിത് വിരുദ്ധരാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശേഷം വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും സ്മൃതി ഇറാനി പറഞ്ഞു. കൂടാതെ കോൺഗ്രസ് നേതാവിന്റെ പരാമർശം തെറ്റായി പോയിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. 

ALSO READ : National Herald Case: 3 ദിവസം, 12 മണിക്കൂര്‍, നൂറിലധികം ചോദ്യങ്ങള്‍..! ED സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത് ഇങ്ങനെ

രാജ്യസഭയിൽ ധനകാര്യ മന്ത്രി നിർമല സീതരമാൻ വിഷയം ഉന്നയിച്ച് കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഇത് മനപൂർവ്വമുള്ള ലൈംഗിക അവഹേളനമാണ്. സോണിയ ഗാന്ധി രാഷ്ട്രപതിയോട് മാപ്പ് പറയണമെന്ന് നിർമല സീതാരാമൻ പറഞ്ഞു. രഞ്ജൻ ചൗധരിക്കെതിരെ ഭരണകക്ഷി എംപിമാർ വളപ്പിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. 

അതേസമയം പ്രചരിക്കുന്ന വീഡിയോയിൽ തനിക്ക് നാക്ക് പിഴയാണ് സംഭവിച്ചതെന്നും അതുകൊണ്ട് ബിജെപി വിവാദത്തിന്റെ മല സൃഷ്ടിച്ചെടുക്കുകയാണെന്നും രഞ്ജൻ ചൗധരി വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ജിഎസ്ടി വർധനവ് തൊഴിൽ ഇല്ലാഴ്മ. അഗ്നിപഥ് എന്നീ വിഷയങ്ങളിൽ വഴിമാറ്റി വിടാൻ ഇതിനെ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. തന്റെ പിഴവ് മുർമുവിന് വേദനിപ്പിച്ചെങ്കിൽ 100 തവണ ക്ഷമ ചോദിക്കാൻ തയ്യാറാണെന്ന് ചൗധരി അറിയിക്കുകയും ചെയ്തു. രഞ്ജൻ ചൗധരിക്ക് നാക്ക് പിഴ സംഭവിച്ചതാണെന്നും അതിൽ അദ്ദേഹം ഖേദം പ്രകടപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News