പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കി. വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
The government of Puducherry makes COVID19 vaccination compulsory in the Union Territory with immediate effect. pic.twitter.com/i87ZhAZFbN
— ANI (@ANI) December 5, 2021
പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്‍റെ 8, 54(1) വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്. നിയമം മൂലം കോവിഡ് വാക്സിൻ നിർബന്ധമാക്കുന്ന ഉത്തരവ് രാജ്യത്ത് ഇതാദ്യമാണ്. പ്രതിരോധ കുത്തിവയ്പ്പിൽ നൂറ് ശതമാനം ലക്ഷ്യം കൈവരിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്ന് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
ALSO READ: Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാമ്പയിൻ നടത്തുന്നതിൽ സന്നദ്ധ സംഘടനകളുടെ പങ്കിനെ ലെഫ്റ്റനന്റ് ഗവർണർ അഭിനന്ദിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി ഉദയകുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ജി ശ്രീരാമുലു, ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച് ലെഫ്റ്റനന്റ് ഗവർണറുമായി സംസാരിച്ചു.
ഇന്നലെ 28 പേർക്കാണ് പുതുച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ1,29,056 പേർക്ക് പുതുച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ അഞ്ച് പേർക്ക് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിൽ ആദ്യ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് മൂന്നും നാലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത്. അഞ്ചാമത്തെ കേസ് ഡൽഹിയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ALSO READ: Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി
കേരളത്തിലും ഒമിക്രോൺ ഭീതി നിലനിൽക്കുകയാണ്. ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. റഷ്യൻ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളോട് കർശന പ്രതിരോധ നടപടികൾ തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ALSO READ: Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി
മാത്രമല്ല പരിശോധന, വാക്‌സിൻ വിതരണം എന്നിവയിൽ യാതൊരു വിധ മുടക്കവും ഉണ്ടാകരുതെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...