ലഫ്റ്റനന്റ ജനറൽ തമിലിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലികൊടുക്കും. രാജ്നിവാസിൽ ചെറിയ ചടങ്ങിൽ നടത്തിയാണ് രംഗസാമി നാളെ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി അധികാരം ഏൽക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും വാശീയേറിയ പോരാട്ടങ്ങൾക്ക് വേദിയായ ബംഗാളിലും തമിഴ്നാട്ടിലും ഇന്ന് കേരളത്തിനൊപ്പം വിധി വരും. കൂടാതെ അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഫലം വരുക. പോസ്റ്റൽ വോട്ടലുകൾ എണ്ണി തീർന്നപ്പോൾ ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വ്യക്തമായ ലീഡ്. പുതുച്ചേരിയിലും അസമിലും തുടക്കം മുതലെ എൻഡിഎക്ക് മുന്നേറ്റം
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ (Election Commission) വാർത്താ സമ്മേളനം ആരംഭിച്ചു.
മാർച്ച് 7 നാണ് പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് പ്രധാനമന്ത്രി അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞത്. കഴിഞ്ഞ പ്രാവിശ്യം മാർച്ച് നാലിനാടായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിത്
വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് പുതുച്ചേരി മുഖ്യമന്ത്രി ആയിരുന്ന V Narayanaswamy യും ഭരണപക്ഷത്തിലെ എംഎൽഎമാരും നിയമസഭയിൽ നിന്ന് ഇറങ്ങി പോയി. പിന്നീട് വി നാരായണസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ പ്രഖ്യാപിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.