New Delhi: രാജ്യത്ത് ഇന്ധനവില പിടികൊടുക്കാതെ മുന്നേറുകയാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ ഡീസല്‍ വില നൂറ് കടന്നിരിയ്ക്കുകയാണ്.
എന്നാല്‍, ആശ്വാസത്തിന് വക നല്‍കി എണ്ണക്കമ്പനികള്‍ ഇന്ന് പെട്രോള്‍ ഡീസല്‍ വിലയില്‍ (Fuel Price) മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇത് തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്.
ഈ അവസരത്തില്‍ ദീപവലിയോടെ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറച്ചത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായി. ഇതോടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ 10 രൂപയോളം കുറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5%വും ഡീസലിന് 10%വുമാണ് എക്സൈസ് തീരുവ കുറച്ചത്.
Also Read: LPG Subsidy: എൽപിജി സബ്‌സിഡി സംബന്ധിച്ച് സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിച്ചു? അറിയാം..
കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് VAT കുറയ്ക്കാനും നിര്‍ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കർണാടക, പുതുച്ചേരി, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, അസം, സിക്കിം, ബിഹാർ, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക്. എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് VAT കുറച്ചത്. എന്നാല്‍, BJP അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, കേരള തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുവരെ VAT കുറച്ചിട്ടില്ല.
എന്നല്‍, രാജ്യത്തെ ഒരു ന്നഗരത്തില്‍ ഇതുവരെ പെട്രോള്‍ ഡീസല്‍ വില സെഞ്ചുറി അടിച്ചിട്ടില്ല, എന്ന് മാത്രമല്ല, സെഞ്ചുറി യില്‍ നിന്നും ഏറെ അകലെയാണ് എന്നതാണ് വസ്തുത.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പെട്രോളും ഡീസലും വില്‍ക്കുന്ന സംസ്ഥാനം രാജസ്ഥാന്‍ ആണ്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 116.00 രൂപയും ഡീസല്‍ ലിറ്ററിന് 100.21 രൂപയുമാണ് ഇന്നത്തെ വില.
എന്നാല്‍, രാജ്യത്തെ ഈ നഗരത്തില്‍ പെട്രോള്‍, ഡീസല്‍ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് വില്‍ക്കപ്പെടുന്നത്. ശ്രീഗംഗാനഗറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ നഗരത്തില്‍ പെട്രോളിന് 33.38 രൂപയും ഡീസലിന് 23.40 രൂപയും കുറവാണ്.
ഇന്ത്യയിലെ ആൻഡമാൻ ദ്വീപിന്‍റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലാണ് ഇത്രയും വില കുറവില്‍ ഇന്ധനം ലഭിക്കുന്നത്. പോർട്ട് ബ്ലെയറില്‍ നിലവിൽ ഡീസൽ വില 80.96 രൂപയും പെട്രോൾ വില ലിറ്ററിന് 87.10 രൂപയുമാണ്. അതായത് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ നിരക്കിലാണ് ഇവിടെ പെട്രോള്‍, ഡീസല്‍ ലഭിക്കുന്നത്.
കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് ശേഷമുള്ള വിലകളാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...