ന്യൂഡൽഹി: ഓപ്പറേഷൻ കാവേരി ദൗത്യം പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൈത്യമായിരുന്നു ഓപ്പറേഷൻ കാവേരി. 3862 ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ഇനി ഇന്ത്യക്കാർ ആരും ബാക്കിയില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 47 പേരെ കൂടി ഇന്നലെ സുഡാനിൽ നിന്നും ജിദ്ദയിലേക്ക് എത്തിച്ചു.
10 ദിവസം കൊണ്ടാണ് ഓപ്പറേഷൻ കാവേരി ദൗത്യം പൂർത്തിയാക്കിയത്. സൗദി അറേബ്യ അടക്കമുള്ള വിദേശ രാജ്യങ്ങൾ ഈ ദൗത്യത്തിൽ ഇന്ത്യയെ സഹായിച്ചു. ഈ രാജ്യങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു. കടുത്ത പ്രതിസന്ധികൾക്കിടയിലും പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
An Indian Air Force C130 J flight carrying 47 passengers has landed in India.
With this arrival, 3862 persons have been moved out of Sudan through #OperationKaveri.
Prime Minister @narendramodi ’s commitment to ensuring the safety and security of all Indians abroad was our… pic.twitter.com/Ham0Ci3zdh
— Dr. S. Jaishankar (@DrSJaishankar) May 5, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...