വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന നടത്തിയ പ്രതിഷേധത്തിൽ വന്‍ സംഘര്‍ഷം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനയായ ''പശ്ചിംബംഗ ഛത്രോ സമാജ്' നടത്തിയ 'നഭന്ന അഭിജാന്‍' റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സെക്രട്ടറിയേറ്റിലേക്ക് നടത്തിയ റാലിക്കെതിരെ പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ചിലർ പോലീസിന് നേരെ കല്ലെറിഞ്ഞു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസും സർക്കാരും വലിയ തയ്യാറെടുപ്പുകളാണ് എടുത്തിരുന്നത്. നഗരത്തിലെ 70 ശതമാനം റോഡുകളും അടച്ചിരുന്നു. 19 ഇടങ്ങളിലാണ് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചത്. ബാരിക്കേഡുകൾക്ക് പുറമേ കണ്ടൈയ്നറുകളും സ്ഥാപിച്ചിരുന്നു. 6000ഓളം പോലീസുക്കാരെ നഗരത്തിൽ വിന്യസിപ്പിച്ചിരുന്നു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ മുഖ്യ മന്ത്രി മമതാ ബാനര്‍ജി രാജി വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തി.
ബംഗാൾ ഗവർണർ സി.വി ആന്ദബോസ് വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചു. പ്രതിഷേധത്തെ സർക്കാർ അടിച്ചമർത്തുകയാണെന്ന് ആരോപിച്ചു. സമാധനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് മേൽ സർക്കാർ ജനാധിപത്യ അധികാരം നടപ്പാക്കരുതെന്ന സുപ്രീം കോടതി ഉത്തരവും ഓർമിപ്പിച്ചു. എന്നാൽ വിദ്യർത്ഥികൾ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് വാദിക്കുന്നത്.
അതേസമയം പ്രതി സജ്ഞയ് റോയ് സംഭവ സമയത്ത് ഉപയോഗിച്ചിരുന്ന ബൈക്ക് പോലീസ് കമ്മീഷണറുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം പ്രതി പോയത് സുഹൃത്തായ കൊല്‍ക്കത്ത പോലീസ് ഉദ്യോഗസ്ഥൻ അനുപം ദത്തയുടെ വീട്ടിലേക്കാണ്. ഇതെല്ലാം പ്രതിക്ക് പോലീസിലെ ഉന്നതരുമായി അടുപ്പമുണ്ടെന്ന വസ്തുത സ്ഥിരീകരിക്കുകയാണ്.
പ്രതിക്ക് പോലീസിലെ ഉന്നതരുമായി അടുപ്പമുണ്ടെന്നും കൊലപാതകം മറച്ചുവെക്കാൻ ലോക്കൽ പോലീസിൻ്റെ ശ്രമമുണ്ടായെന്നും സിബിഐ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 13നാണ് കേസ് സിബിഐക്ക് കൈമാറാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.