വിമാനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

Written by - Zee Malayalam News Desk | Last Updated : May 12, 2022, 11:47 AM IST
  • യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ എക്‌സ്ട്രാ മാസ്‌ക് നല്‍കണം
  • വിമാനക്കമ്പനികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്
  • വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ബോധവത്കരണ അനൗണ്‍സ്‌മെന്റുകള്‍ നിരന്തരം നടത്തണം
വിമാനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. മാസ്‌ക്, സാനിറ്റൈസേഷന്‍ അടക്കമുള്ള കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. 

യാത്രക്കാര്‍ വിമാനത്താവളത്തില്‍ വരുമ്പോഴും, യാത്രാവേളയിലും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ടതാണ്. വിമാനക്കമ്പനികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ബോധവത്കരണ അനൗണ്‍സ്‌മെന്റുകള്‍ നിരന്തരം നടത്തണം. 

യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ എക്‌സ്ട്രാ മാസ്‌ക് നല്‍കണം. എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, സുരക്ഷാ ജീവനക്കാര്‍, മറ്റു വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരുമായി സഹകരിച്ച് കോവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News