Crime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

Malayali couple murdered: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 29, 2024, 11:00 AM IST
  • മുൻ സൈനികനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്
  • ആവഡിയിൽ താമസിക്കുന്ന ശിവൻ നായർ, ഭാര്യ പ്രസന്ന കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്
Crime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുൻ സൈനികനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ആവഡിയിൽ താമസിക്കുന്ന ശിവൻ നായർ, ഭാര്യ പ്രസന്ന കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ആവഡിയിലെ സ്ഥിരതാമസക്കാരാണ്. മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നി​ഗമനം.

വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടമായി. ശിവൻ നായർ സിദ്ധ ഡോക്ടറാണ്. ഇന്നലെ വൈകിട്ട് ചികിത്സയ്ക്കായി വീട്ടിലെത്തിയ ആളാണ് അക്രമിയെന്നാണ് പോലീസിന്റെ ​നി​ഗമനം. പ്രദേശത്ത് സിസിടിവി ഇല്ലാത്തതിനാൽ അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചതായും അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചു.

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പണിക്കർ റോഡിലാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ ഡ്രൈവറെ കണ്ടെത്തിയത്. ​ഗാന്ധി ന​ഗർ സ്വദേശി ശ്രീകാന്ത് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ശ്രീകാന്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: മൂന്നാറിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശ്രീകാന്ത് എന്ന് പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News