കവരത്തി: ലക്ഷദ്വീപിൽ (Lakshadweep) കടൽ തീരത്ത് നിന്ന് 20 മീറ്ററിന് അകത്തുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്ന് നിർദേശം. ലക്ഷദ്വീപ് ഭരണകൂടമാണ് നിർദേശം നൽകിയത്. കെട്ടിട ഉടമകൾക്ക് ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് (Show cause notice) നൽകി.
കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിർമാണ പ്രവർത്തനങ്ങൾ അനധികൃതമാണെന്നും അടിയന്തരമായി പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം മുപ്പതിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. അല്ലാത്തപക്ഷം പൊളിച്ച് നീക്കുമെന്നും ചിലവ് ഉടമകളുടെ കയ്യിൽ നിന്ന് ഈടാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കവരത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (Development officer) ആണ് ഉത്തരവ് ഇറക്കിയത്.
ALSO READ: Aisha Sulthana: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം
ഈ ഉത്തരവ് പ്രകാരം 102 വീടുകൾ പൊളിച്ച് മാറ്റേണ്ടി വരും. വീടുകളും ശുചിമുറികളും പൊളിച്ച് നീക്കണമെന്നാണ് നിർദേശം. ആൾ താമസമില്ലാത്ത ചെറിയം ദ്വീപിൽ (Island) നിർമിച്ച ഷെഡ്ഡുകൾ പൊളിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യബന്ധന ഉപാധികൾ സൂക്ഷിക്കുന്നതിനും നിർമിച്ച ഷെഡ്ഡുകളാണ് ഇവ.
ലക്ഷദ്വീപ് ഇന്റഗ്രേറ്റഡ് ഐലന്റ് മാനേജ്മെന്റ് പ്ലാൻ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 2015ൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA