ന്യൂഡൽഹി: 2021ലെ കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (KEAM) പ്രവേശന പരീക്ഷാ തീയതി പ്രഖ്യാപിച്ചു. എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ ആണ് തീയതി പ്രഖ്യാപിച്ചത്. ജൂലൈ 24ന് ആണ് പരീക്ഷ. ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12.30 വരെ പേപ്പർ ഒന്നും ഉച്ചയ്ക്ക് 2.30 മുതൽ അഞ്ച് വരെ പേപ്പർ രണ്ടും പരീക്ഷ നടത്തും. പേപ്പർ ഒന്നിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളാണ് ഉള്ളത്. പേപ്പർ രണ്ടിൽ മാത്തമാറ്റിക്സാണ്.
കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്നും എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...