Jammu and Kashmir Presidents Rule Revoked: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാകും!

Jammu Kashmir: ജമ്മു കശ്മീരിൽ ആറ് വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 14, 2024, 02:18 PM IST
  • ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി
  • നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുക്കുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരിക്കുന്നത്
Jammu and Kashmir Presidents Rule Revoked: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാകും!

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുക്കുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫീസ് ശുപാര്‍ശ ചെയ്തത്.

Also Read: ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 5000 കോടിരൂപയുടെ കൊക്കെയ്ൻ

ആറുവര്‍ഷമായി ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പും അതിന്റെ ഫലവും പുറത്തുവന്നു. പത്ത് വര്‍ഷം മുമ്പ് 2014 ലാണ് ജമ്മു കശ്മീരില്‍ ഇതിന് മുന്‍പ്‌ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുക്കപ്പെട്ട നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വരുന്ന ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്.

Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ചു കൊണ്ട് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവ് പുറത്തിറക്കിയത്.  പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: ദീപാവലിക്ക് മുന്നേ ഡബിൾ രാജയോഗം; ഇവർ തൊട്ടതെല്ലാം പൊന്ന്; സ്വത്തുക്കൾ ഇരട്ടിക്കും!

നിയമസഭാ തിരഞ്ഞടുപ്പിൽ ഇന്‍ഡ്യ സഖ്യം വൻ വിജയം സ്വന്തമാക്കിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാ​ഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്.  ഇതിൽ 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് സ്വന്തമായത്. തുടർന്ന് സ്വതന്ത്രരും ഉമർ അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ പിഡിപി മൂന്ന് സീറ്റുകൾ നേടിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News