Jammu and Kashmir: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാൾക്ക് നേരെ ഭീകരർ വെടിവയ്പ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മേഖലയിൽ ഭീകരരുടെ സാന്നധ്യമുണ്ടെന്ന വിവരം ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 11:27 AM IST
  • ഷോപിയാനിലെ കഷ്വാ മേഖലയിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്
  • പൊ‌ലീസും സുരക്ഷാ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്
  • ​സുരക്ഷാ സേനയും പൊലീസും ​ഗ്രാമം മുഴുവനായും വളഞ്ഞതിന് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്
  • കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് തോക്കും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു
Jammu and Kashmir: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും (Terrorist) തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാൾക്ക് നേരെ ഭീകരർ വെടിവയ്പ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മേഖലയിൽ ഭീകരരുടെ സാന്നധ്യമുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പ്രദേശത്ത് തെരച്ചിൽ (Searching) ആരംഭിക്കുകയായിരുന്നു.

ഷോപിയാനിലെ കഷ്വാ മേഖലയിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊ‌ലീസും സുരക്ഷാ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. ​സുരക്ഷാ സേനയും പൊലീസും ​ഗ്രാമം മുഴുവനായും വളഞ്ഞതിന് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് തോക്കും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം (Military) ശക്തമായ തിരച്ചിൽ തുടരുകയാണ്.

ALSO READ: Jammu Kashmir: അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഉറിയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

കഴിഞ്ഞ ദിവസം നുഴഞ്ഞുകയറ്റം ഉണ്ടായെന്ന സംശയത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തിയിരുന്നു. ഉറിയിലെ ഭൂരിഭാ​ഗം പ്രദേശവും സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കശ്മീരിലെ യുവാക്കളെ മുൻനിർത്തിയുള്ള ആക്രമണം ഭീകരർ ലക്ഷ്യമിടുന്നതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ജനറൽ ഓഫീസർ കമ്മാൻഡിങ് ലെഫ്റ്റനന്റ് ജനറൽ ഡി.പി പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ വർഷം വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടന്നിട്ടില്ലെന്ന് സൈന്യം (Indian Army) വ്യക്തമാക്കി.

ALSO READ: Jammu Airport Blast: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം

നുഴഞ്ഞുകയറ്റശ്രമങ്ങളും കുറവായിരുന്നു. രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ മാത്രമാണ് വിജയിച്ചത്. അതിൽ ഒരാളെ കയ്യോടെ പിടികൂടാൻ സേനയ്‌ക്ക് കഴിഞ്ഞു. ബന്ദിപ്പോരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ടാമനായുള്ള അന്വേഷണം തുടരുകയാണെന്നും സൈന്യം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News