കാഠ്മണ്ഡു: നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 14 പേർ മരിച്ചു. ബസ് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പൊഖ്റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തനാഹുൻ ജില്ലയിൽ വച്ചാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്.
നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. 40 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. തനാഹുൻ ജില്ലയിലെ മർസ്യാഗ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞതെന്ന് നോപ്പാൾ പോലീസ് സ്ഥിരീകരിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Nepal | An Indian passenger bus with 40 people onboard has plunged into the Marsyangdi river in Tanahun district, confirms Nepal Police.
“The bus bearing number plate UP FT 7623 plunged into the river and is lying on the bank of the river,” DSP Deepkumar Raya from the District…
— ANI (@ANI) August 23, 2024
Updating....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.