ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു. വിമാനം കത്തി നശിച്ചു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാനിലെ ബാർമറിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ജനവാസ മേഖലയിൽ നിന്നും മാറി വയലിലാണ് വിമാനം തകർന്നുവീണത്.
ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണം. അത്ഭുതകരമായാണ് പൈലറ്റ് രക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു. ബാർമർ കളക്ടർ നിശാന്ത് ജെയിൻ, പോലീസ് സൂപ്രണ്ട് നരേന്ദ്ര മീണ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Haryana: പശുക്കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ചു; സ്കൂൾ വിദ്യാർത്ഥിയെ വെടിവച്ച് കൊന്ന കേസിൽ 5 പേർ അറസ്റ്റിൽ
പശു കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. പശു സംരക്ഷകരെന്ന് അവകാശപ്പെടുന്ന അനിൽ കൗശിക്ക്, വരുൺ, കൃഷ്ണ, സൗരഭ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23നായിരുന്നു ഫരീദാബാദ് സ്വദേശിയായ ആര്യൻ മിശ്രയെ കൊലപ്പെടുത്തിയത്. രണ്ട് സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ആര്യൻ.
പ്രദേശത്ത് പശുകടത്തുകാർ റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളിൽ കറങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിലിനിറങ്ങിയതായിരുന്നു പ്രതികൾ. അതേസമയം ഡൽഹി- ആഗ്ര ദേശീയ പാതയിലെ ഗധ്പുരിക്ക് സമീപം സുഹൃത്തുക്കളായ ഷാൻകി, ഹർഷിത് എന്നിവരോടൊപ്പം ആര്യൻ റെനോ ഡസ്റ്റർ കാറിൽ സഞ്ചരിക്കുകയായിരുന്നു.
അക്രമി സംഘം ഇവരെ പിന്തുടരുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഷാൻകിയോട് വൈരാഗ്യമുള്ള സംഘത്തിൽപ്പെട്ടവരാണെന്ന് കരുതി അവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഹർഷിതാണ് കാറോട്ടിച്ചിരുന്നത്. ഡ്രൈവർ സീറ്റിനരികിലിരുന്ന ആര്യനാണ് വെടിയേറ്റത്.
വാഹനം നിർത്തിയപ്പോൾ തിരിച്ച് ആക്രമിക്കാനാണെന്ന് കരുതി അക്രമികൾ വീണ്ടും വെടിയുതിർത്തു. എന്നാൽ പീന്നീട് ആള് മാറി പോയതാണെന്ന് മനസ്സിലാക്കിയ അക്രമികൾ ഉടൻ സ്ഥലം വിട്ടു. ആര്യനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. 30 കിലോ മീറ്ററാണ് അക്രമി സംഘം ഇവരെ പിന്തുടർന്നത്.