India Covid Updates: രാജ്യത്ത് 15,102 പുതിയ കേവിഡ് കേസുകൾ, 278 മരണം

1,64,522 ആണ് രാജ്യത്ത് സജീവ കോവിഡ് കേസുകൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനം രേഖപ്പെടുത്തിയതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 10:00 AM IST
  • ആകെ കോവിഡ് മരണം 5,12,622 ആയി.
  • 24 മണിക്കൂറിനിടെ 31,377 പേരാണ് രോ​ഗമുക്തി നേടിയത്.
  • ആകെ 4,21,89,887 പേർ രോ​ഗമുക്തി നേടിയതായും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.
India Covid Updates: രാജ്യത്ത് 15,102 പുതിയ കേവിഡ് കേസുകൾ, 278 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ. 278 മരണവും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 5,12,622 ആയി. 24 മണിക്കൂറിനിടെ 31,377 പേരാണ് രോ​ഗമുക്തി നേടിയത്. ആകെ 4,21,89,887 പേർ രോ​ഗമുക്തി നേടിയതായും ആരോ​ഗ്യ മന്ത്രാലയം (Union Health Ministry) വ്യക്തമാക്കി. 

1,64,522 ആണ് രാജ്യത്ത് സജീവ കോവിഡ് കേസുകൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനം രേഖപ്പെടുത്തിയതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് (Vaccination Drive) കീഴിൽ ഇതുവരെ 1,76,19,39,020 പേർക്ക് വാക്സിൻ ഡോസുകൾ നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News