Independence day 2023: 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി. രാജ്ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അദ്ദേഹം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് എത്തിയത്. ചെങ്കോട്ടയിൽ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
പ്രിയപ്പെട്ട കുടുംബത്തിലെ 140 അംഗങ്ങൾ... എന്ന് ഭാരതീയരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത് തന്നെ. രാജ്ഗുരു, ഭഗത് സിംഗ്, സുഖ്‌ദേവ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളെ അദ്ദേഹം സ്മരിച്ചു. അവരുടെ ബലിദാനവും സഹനവുമാണ് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read: Independence Day 2023: സ്വാതന്ത്യദിനം 2023: മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും
രാജ്യത്തെ അഭിസംബോധന ചെയ്യവേ മണിപ്പൂർ വിഷയത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു.രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്നും സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂവെന്നും. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അക്രമം നിലനിന്നിരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി അമ്മമാരുടെയും പെൺമക്കളുടെയും മാനത്തെ ചോദ്യം ചെയ്ത ദുരവസ്ഥവരെ നേരിട്ടിരുന്നുവെന്നും. എന്നാലിപ്പോൾ മണിപ്പൂരിൽ നിന്നും വരുന്നത് സമാധാനത്തിന്റെ വാർത്തകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടത്തിയ തന്റെ തുടർച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം.
#WATCH | PM Modi appeals for peace in Manipur from the ramparts of the Red Fort on 77th Independence Day
"The country stands with the people of Manipur...Resolution can be found through peace only. The Centre and the State government is making all efforts to find resolution." pic.twitter.com/TbQr0iopY6
— ANI (@ANI) August 15, 2023
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ എല്ലാ ധീരഹൃദയർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനസംഖ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യവുമാണ് ഇന്ത്യയെന്നും. ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ 140 കോടി കുടുംബാംഗങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...