ധൻബാദ്: ജാർഖണ്ഡിലെ ബിർസ മുണ്ട പാർക്കിന് സമീപം ഗ്ലൈഡർ വിമാനം തകർന്നുവീണു. രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന സ്വകാര്യ ജോയ്റൈഡ് ഗ്ലൈഡർ വിമാനമാണ് തകർന്ന് വീണത്. പൈലറ്റിനും 14 വയസുകാരനും ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിൽ ഇടിച്ചാണ് ഗ്ലൈഡർ വിമാനം തകർന്ന് വീണത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ബർവാഡ എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്ന ഗ്ലൈഡർ വിമാനം സാങ്കേതിക തകരാർ കാരണം ധൻബാദ് നഗരത്തിന് മുകളിൽ വച്ച് നിയന്ത്രണം വിട്ട് ബിർസ മുണ്ട പാർക്കിന് സമീപമുള്ള നിലേഷ് കുമാറിന്റെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. എന്നാൽ കെട്ടിടത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ രണ്ട് കുട്ടികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നിലേഷ് കുമാർ പറഞ്ഞു.
വൈകുന്നേരം 4.50 ഓടെ ബർവാഡ എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ ജോയ്റൈഡ് ഗ്ലൈഡർ ഒരു കെട്ടിടത്തിന് മുകളിൽ വീണുവെന്നും ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞുവെന്നും ബാർബദ്ദ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ-ചേജ് ആശിഷ് കുമാർ യാദവ് പറഞ്ഞു. മാതൃസഹോദരന്റെ ധൻബാദിലെ വീട്ടിലെത്തിയ കുഷ് സിംഗ് (14) ആണ് പരിക്കേറ്റ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞു.
ബർവാഡ എയർസ്ട്രിപ്പിൽ നിന്ന് ഒരു സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡറിൽ പോയതായിരുന്നു കുട്ടി. പരിക്കേറ്റ കുട്ടിയെയും പൈലറ്റിനെയും അസർഫി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അപകട കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
धनबाद -ग्लाइडर क्रैस का लाइव वीडियो आया सामने...उड़ान भरने के बाद ही क्रैश हो गया था ग्लाइडर...#Dhanbad #Jharkhand pic.twitter.com/WzO0sJKuaE
— FirstJharkhand (@firstjharkhand) March 24, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...