Viral Video: ഒരു ചോക്ലേറ്റ് ചോദിച്ച കാമുകിയ്ക്ക് വാരിക്കോരിക്കൊടുത്തു കാമുകൻ, ഒടുവിൽ..! വീഡിയോ വൈറൽ

Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കാമുകൻ തന്റെ കാമുകിയെ എങ്ങനെയാണ് കബളിപ്പിച്ചതെന്ന്.  വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടും. 

Written by - Ajitha Kumari | Last Updated : Jan 20, 2023, 01:51 PM IST
  • ദിവസേന ലക്ഷക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്
  • ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാമുകനും കാമുകിയുമായി ബന്ധപ്പെട്ടതാണ്
Viral Video: ഒരു ചോക്ലേറ്റ് ചോദിച്ച കാമുകിയ്ക്ക് വാരിക്കോരിക്കൊടുത്തു കാമുകൻ,  ഒടുവിൽ..! വീഡിയോ വൈറൽ

Viral Video: ദിവസേന ലക്ഷക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. എന്നാൽ ഇവയിൽ ചില വീഡിയോകൾ സോഷ്യൽ മീഡിയ ആരാധകരെ ശരിക്കും ആകർഷിക്കാറുണ്ട് സാധാരണ രസകരമായ വീഡിയോകളും ഡാൻസ് വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷിക്കാറ്.  എന്നാൽ ഇപ്പോൾ കുറച്ചു ദിവസമായി വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാമുകനും കാമുകിയുമായി ബന്ധപ്പെട്ട വീഡിയോകളും തരംഗം സൃഷ്ടിക്കാറുണ്ട്. അടിത്തരത്തിലുള്ള ഒരു വീഡിയോയാണിത്.  കാമുകനും കാമുകിയും മാളിലുള്ള ഒപ്രു കടയിൽ നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പെട്ടെന്ന് ചോക്ലേറ്റ് കണ്ടപ്പോൾ ഒരെണ്ണം വാങ്ങിത്തരാൻ കാമുകി കാമുകനോട് പറയുന്നു.  കേട്ടമാത്രയിൽ കാമുകൻ ചെയ്തത് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടിപ്പോകും.  

Also Read: Viral Video: നടുറോഡിൽ വച്ച് കാമുകൻ കാമുകിയോട് കാണിച്ചത് കണ്ടോ..? വീഡിയോ വൈറലാകുന്നു

വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മാളിൽ വച്ച് കാമുകി കാമുകനോട് ഒരു ചോക്ലേറ്റ് ആവശ്യപ്പെടുന്നത്.  അത് കേട്ടമാത്രയിൽ തന്നെ കാമുകൻ ഒരു നാലഞ്ച് ചോക്ലേറ്റ് കാമുകിയുടെ കയ്യിലെടുത്തു കൊടുത്തു മാത്രമല്ല അതും പിടിച്ചു നിൽക്കുന്ന കാമുകിയെ ചേർത്തു നിർത്തിക്കൊണ്ട് ഒരു സെൽഫിയും എടുത്തു പിന്നെ നടന്നതാണ് കാണേണ്ടത്.  സെൽഫിയെടുത്തു കഴിഞ്ഞ ശേഷം കാമുകൻ കാമുകിയുടെ കയ്യിൽ നിന്നും ആ ചോക്ലേറ്റുകൾ തിരികെ വാങ്ങി ഇരുന്നിടത്തുതന്നെ വയ്ക്കുന്നതാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. ശേഷമ്മ ഒരു ഒരു ചെറിയ ചോക്ലേറ്റ് എടുത്തു കയ്യിൽ കൊടുത്തിട്ട് കാമുകിയെയും കൊണ്ട് പോകുകയാണ്.  വീഡിയോ കാണാം...

Also Read: Viral Video : പാർക്കിൽ വെച്ച് കാമുകൻ കാമുകയോട് ചെയ്തത്; വീഡിയോ വൈറൽ

 

കാമുകന്റെ ഈ പ്രവൃത്തിയിൽ ശരിക്കും കാമുകി അമ്പരന്നുപോയി. ചോക്ലേറ്റുകൾ കിട്ടിയപ്പോൾ തോന്നിയ സന്തോഷം തിരികെ വാങ്ങിയപ്പോൾ അമ്പരപ്പായി ആ മുഖത്ത് നിൽക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ശരിക്കും പറഞ്ഞാൽ എല്ലാം പെട്ടെന്നായിരുന്നു അതുകൊണ്ടുതന്നെ കാമുകിയ്ക്ക് ഒന്നും മനസിലായില്ല. വൈറലാകുന്ന ഈ വീഡിയോ funtaap എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 982 k വ്യൂസും ധാരാളം ലൈക്‌സും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News