ന്യൂഡൽഹി: Fire Breaks Our At Factory In Delhi: ഡൽഹിയിൽ വൻ തീപിടുത്തം. കരംപുരയിലെ മോത്തി നഗർ പോലീസ് സ്റ്റേഷന് സമീപമുള്ള ഫാക്ടറിയിലാണ് ഞായറാഴ്ച രാത്രി തീപിടിത്തമുണ്ടായത്. 27 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം നടത്തി. തീ നിയന്ത്രണ വിധയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Also Read: Fire Accident : തിരുപ്പത്തൂരിൽ പടക്കകടയ്ക്ക് തീ പിടിച്ച് 3 മരണം
#WATCH | Delhi: A massive fire broke out in a factory near Moti Nagar Police Station in Karampura area last night. 27 fire tenders were rushed to the spot. Fire is under control now. No injuries or casualties reported so far. pic.twitter.com/dZwXSmK0rb
— ANI (@ANI) February 13, 2023
ശനിയാഴ്ച പുലർച്ചെ കരോൾബാഗിൽ പഞ്ചാബ് നാഷണൽ ബാങ്കിലും തീപിടുത്തമുണ്ടായി. 16 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധയമാക്കിയത്.
Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!
സിക്കിമിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് സിക്കിമിലെ യുക്‌സോമിന് വടക്ക് പടിഞ്ഞാറായി പുലർച്ചെ 4.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
Also Read: സൂര്യൻ കുംഭത്തിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം ഒരു മാസത്തേക്ക് സൂര്യനെപ്പോലെ തെളിയും!
ഇതിനിടയിൽ ഞായറാഴ്‌ച ഉച്ചയ്ക്ക് അസമിലെ നാഗോണിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇവിടെയൊന്നും കാര്യമായ നാശ നഷ്‌ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...