പോസ്റ്റോഫീസ് നിക്ഷേപമുണ്ടോ? ഈ സ്കീമുകളിൽ നിന്ന് ഇനി പലിശ പണമായി കയ്യിൽ ലഭിക്കില്ല

മൂന്ന് നിക്ഷേപങ്ങളുടെ നിലവിലെ വാർഷിക പലിശയാണ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 15, 2022, 02:28 PM IST
  • മൂന്ന് വ്യത്യസ്ത നിക്ഷേപങ്ങളുടെ നിലവിലെ പ്രതിമാസ വാർഷിക പലിശയാണ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത്
  • ഏപ്രിൽ ഒന്ന് മുതലാണ് മാറ്റങ്ങൾ വരുന്നത്
  • പോസ്റ്റ് ഓഫീസിൽ പോവാതെ തന്നെ പലിശ പിൻവലിക്കാവുന്നതാണ്
പോസ്റ്റോഫീസ് നിക്ഷേപമുണ്ടോ? ഈ സ്കീമുകളിൽ നിന്ന് ഇനി പലിശ പണമായി കയ്യിൽ ലഭിക്കില്ല

രാജ്യത്തെ ഏറ്റവും മികച്ച സേവിങ്ങ്സ് ഒാപ്ഷൻ എന്ന രീതിയിലാണ് പോസ്റ്റോഫീസ് സേവിങ്ങ്സ് സ്കീമുകൾ ഉള്ളത്. സർക്കാർ ഉറപ്പും സുതാര്യവുമായ സംവിധാനം കൂടിയാണിത്. നിരവധി പദ്ധതികളടങ്ങുന്ന പോസ്റ്റോഫീസ് സ്കീമുകളിൽ ഏപ്രിൽ ഒന്ന് മുതൽ ചില സുപ്രധാന മാറ്റങ്ങളാണ് വരാൻ പോവുന്നത്.

പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്), സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), ടേം ഡെപ്പോസിറ്റുകൾ (ടിഡി) എന്നിവയുടെ വാർഷിക പലിശ അക്കൗണ്ട് ഉടമക്ക് എപ്രിൽ മുതൽ പണമായി കയ്യിൽ ലഭിക്കില്ല. പകരം പലിശ തുക ബാങ്ക്/ പോസ്റ്റോഫീസ് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും.

നിക്ഷേപങ്ങളുടെ നിലവിലെ പ്രതിമാസ/ത്രൈമാസ/വാർഷിക പലിശയാണ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ സ്കീമുകളിൽ അംഗങ്ങളായ ചിലർ തങ്ങളുടെ സേവിംഗ്സ് അക്കൗണ്ട്  ബാങ്ക് അക്കൗണ്ടുമായി  ലിങ്ക് ചെയ്തിട്ടില്ലെന്നാണ് ബാങ്കുകളുടെ കണ്ടെത്തൽ.  ഇവരുടെ പലിശ വിതരണം ചെയ്യുന്നതിൽ ഇത് പ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.അക്കൗണ്ട് ഉടമകൾക്ക് അവരുടെ നിക്ഷേപങ്ങളുടെ വാർഷിക പലിശയെ പറ്റി കാര്യമായി അറിയില്ല.  ഇവർ പിൻവലിക്കാതെ അവശേഷിക്കുന്ന അവരുടെ നിക്ഷേപ പലിശക്ക് മാത്രമായും  വേറെ പലിശ ലഭിക്കില്ല.

പ്രയോജനങ്ങൾ

1.ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ തടയുക, തട്ടിപ്പുകൾ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ഉദ്ദേശം. പോസ്റ്റോഫീസ് അക്കൗണ്ടുകളിൽ നിന്ന് അക്കൗണ്ട് ഉടമകൾ നേരിട്ട് പണം പിൻവലിക്കുന്നില്ലെങ്കിൽ അവരുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത പലിശയ്ക്ക് അധിക പലിശ ലഭിക്കും (നിർദ്ദേശങ്ങൾ ബാധകം)

2. പോസ്റ്റ് ഓഫീസിൽ പോവാതെ തന്നെ ഡിജിറ്റിൽ  സേവനങ്ങൾ ഉപയോഗപ്പെടുത്തി പലിശ പിൻവലിക്കാവുന്നതാണ്. 

3. സേവിങ്ങ്സ്  അക്കൗണ്ടിൽ നിന്നും തുക ഒാട്ടോമാറ്റിക്കായി തുക റിക്കറിങ്ങ് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്കോ അല്ലെങ്കിൽ സേവിങ്ങ്സ് അക്കൗണ്ടിലേക്കോ ഒാട്ടോമാറ്റിക്കായി ക്രെഡിറ്റ് ചെയ്യാനും സംവിധാനമുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News