Air Fare: നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. കാരണം വിമാന ടിക്കറ്റിന്റ നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ത്യയിലേക്കും, തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടാന്‍ വിമാന കമ്പനികള്‍ തയ്യാറായതോടെ വിമാനനിരക്കുകളില്‍ കുറവ് വരും എന്നാണ് റിപ്പോർട്ട്. സര്‍വീസുകള്‍ കൂടുന്നതോടെ കോവിഡിന് മുന്‍പത്തെ നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസിനെ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: International Flights: അന്താരാഷ്ട്ര വിമാനങ്ങൾ മാർച്ച് 15 മുതൽ പുനരാരംഭിക്കാൻ സാധ്യത
വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുമെന്നും ഇതുമൂലം യാത്രാനിരക്കിൽ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടാകാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്. രണ്ടുവർഷം മുൻപ് കൊറോണ കേസുകൾ വർധിച്ച സാഹചര്യത്തിലാണ് സുരക്ഷാ കാരണം കൊണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തിവച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിച്ച് ഈ മാസം 27 മുതലാണ് അന്താരാഷ്ട്ര സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നുവെങ്കിലും . പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും കാരണം തീരുമാനം കേന്ദ്ര സർക്കാർഡ് മാറ്റുകയായിരുന്നു.
ശേഷം വീണ്ടും അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ജനുവരി 31 വരെ നീട്ടുകയായിരുന്നു. 2020 മാർച്ച് 23 നായിരുന്നു കോവിഡ് വ്യാപനം കാരണം അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.