Amaravati: ആന്ധ്രാപ്രദേശിനെ ഭീതിയിലാഴ്ത്തിയ ദുരൂഹരോഗത്തിന് പിന്നില്‍ കീടനാശിയിലെ രാസവസ്തുവെന്ന് സൂചന. വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കീടനാശിനിയിലും മറ്റുമുള്ള ഓര്‍ഗാനോക്ലോറിന്‍ ഘടകമാണോ ആളുകള്‍ കുഴഞ്ഞുവീഴുന്ന ദുരൂഹരോഗത്തിനു (Mysterious Disease) പിന്നിലെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ സംശയിക്കുന്നത്. കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കീടനാശിനികളിലും കൊതുകു നശീകരണികളിലും ഓര്‍ഗാനോക്ലോറിന്‍ (Organochlorine) വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എലുരുവില്‍ (Eluru) കണ്ട അജ്ഞാ രോഗത്തിനു പിന്നില്‍ ഓര്‍ഗാനോക്ലോറിന്‍ ആണോ എന്ന് സംശയിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണ൦ പുറത്തുവന്നിട്ടില്ല.
രോഗ കാരണത്തിന് പല ഘടകങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കീടനാശിനിയിലും മറ്റുമുള്ള ഓര്‍ഗാനോക്ലോറിന്‍ അവയില്‍ ഒന്നാണ്. കൂടാതെ, രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്തുനിന്നുള്ള വെള്ളത്തിന്റെയും പാലിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ ഘനലോഹത്തിന്റെ അംശം ഉണ്ടോയെന്നാണ് പരിശോധിക്കുക.
അതേസമയം, ആന്ധ്രാപ്രദേശില്‍ (Andhra Pradesh) അജ്ഞാത രോഗം ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 450 കടന്നു. ദുരൂഹരോഗം ബാധിച്ച് 45 കാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചര്‍ദ്ദി, അപസ്മാരം എന്നീ ലക്ഷണങ്ങളോടെ എലുരുവിലെ ജി.ജി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്കനാണ് ഞായറാഴ്ച വൈകിട്ടോടെ മരിച്ചത്.
Also read: COVID-19ന് പിന്നാലെ ആന്ധ്രയെ പിടിമുറുക്കി അജ്ഞാതരോഗം, ഒരു മരണം, 292 പേര് ചികിത്സയില്‍
അപസ്മാരത്തിന് സമാനമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 45 കാരന് വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഞായറാഴ്ച മുതലാണ് പ്രത്യേക ലക്ഷണ ങ്ങളുമായി ജനങ്ങള്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിത്തുടങ്ങിയത്.