Dates good for Men: അറേബ്യന്‍ നാടുകളില്‍ നിന്നുള്ള അതിഥിയായ ഈന്തപ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. നല്ല മധുരമൂറുന്ന ഈ പഴം വളരെയധികം പോഷക ഗുണങ്ങള്‍ നിറഞ്ഞതാണ്.
നാം സാധാരണയായി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ആപ്പിൾ, വാഴപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയൊക്കെയാണ് പതിവായി കഴിക്കാറുള്ളത്. എന്നാൽ ഈന്തപ്പഴം നൽകുന്ന ചില ഗുണങ്ങൾ അറിഞ്ഞാൽ ഇത് ഒരിക്കലും നിങ്ങൾ ഒഴിവാക്കില്ല.
ആയിരക്കണക്കിന് വർഷങ്ങളായി കൃഷി ചെയ്തുവരുന്ന ഒന്നാണ് ഈന്തപ്പഴം. ലോകം മുഴുവനായി ഏകദേശം 600 ലധികം തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. അറബ് രാജ്യങ്ങളില്‍ വിളയുന്ന ഈ പഴത്തിന് മുസ്ലീം സമുദായത്തിനിടെയില്‍ ഏറെ പ്രാധാന്യമുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കലിന് ഉപയോഗിക്കുന്ന പ്രധാന വിഭവമാണ്. പരിശുദ്ധ ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുവെങ്കിലും അമിതമായി ഈന്തപ്പഴം കഴിക്കരുത് എന്നാണ് പറയുന്നത്.
എന്നാല്‍, പുരുഷന്മാര്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. വീടിന്‍റെയും കുടുംബത്തിന്‍റെയും ഓഫീസിന്‍റെയും ഉത്തരവാദിത്തങ്ങളിൽ ഭാരപ്പെടുന്ന പുരുഷന്മാർക്ക് പലപ്പോഴും അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ കഴിയില്ല. പ്രത്യേകിച്ച് വിവാഹശേഷം അവരുടെ ജീവിതശൈലി മുമ്പത്തേക്കാൾ തിരക്കേറിയതാകുന്നു. അത്തരമൊരു സാഹചര്യത്തിൽ പുരുഷന്മാർ ഈന്തപ്പഴം കഴിയ്ക്കുന്നത് റെ നല്ലതാണ്. കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ കെ, പ്രോട്ടീൻ, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പ്രധാന പോഷകങ്ങളാല്‍ സമ്പന്നമായ ആ പഴം . പുരുഷന്മാർക്ക് ഏറെ ഗുണം ചെയ്യും.
ഈന്തപ്പഴം കഴിക്കുന്നതിലൂടെ പുരുഷന്മാർക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇവയാണ്
1. മുടിക്കും മുഖത്തിനും നല്ലത്
ഈന്തപ്പഴത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന പോഷകമാണ്. ഇതോടൊപ്പം, ഈന്തപ്പഴത്തിൽ വിറ്റാമിൻ ഇ യുടെ കുറവില്ല, ഇതുമൂലം മുഖത്ത് അതിശയകരമായ തിളക്കമുണ്ട്.
2. മെറ്റബോളിസവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കും
ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തിന് എല്ലാ വിധത്തിലും ഗുണം ചെയ്യും. ഈ പഴം കഴിക്കുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുന്നു, ഇതുമൂലം ദഹനത്തിന് ഒരു പ്രശ്നവുമില്ല, ഇത് കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയാൻ തുടങ്ങുകയും ചെയ്യുന്നു.
3. ശരീരഭാരം കുറയും
ഈന്തപ്പഴം നാരുകളാല്‍ സമ്പന്നമാണ്. ഇത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു, മലബന്ധം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കില്ല, നല്ല ദഹനവ്യവസ്ഥ കാരണം ശരീരഭാരം ക്രമേണ കുറയാൻ തുടങ്ങുന്നു.
4. പ്രമേഹത്തിന് പരിഹാരം
ഈന്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാര കാണപ്പെടുന്നു, അതിനാൽ ഇത് പ്രമേഹ രോഗികൾക്ക് മധുരം നൽകുന്നു, പക്ഷേ അവരെ ഉപദ്രവിക്കില്ല. ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകുകയും ഇൻസുലിൻ സ്രവണം വർദ്ധിക്കുകയും ചെയ്യും.
5. എല്ലുകൾ ശക്തമാകും
അസ്ഥികൾ ബലഹീനതയുള്ളവരോ ശരീരത്തിൽ വേദനയുള്ളവരോ ഈന്തപ്പഴം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം, കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ അസ്ഥികൾ ശക്തമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഗുണങ്ങളുടെ കലവറയായ ഈന്തപ്പഴം കുറഞ്ഞത് 3 എണ്ണമെങ്കിലും ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...