വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഏതൊക്കെയാണെന്ന് മിക്ക ആളുകൾക്കും അറിയാം. എന്നാൽ, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന നിരവധി പാനീയങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാമോ. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനാൽ, വിവിധ പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ഇത്തരത്തിൽ ആരോഗ്യകരമായ പാനീയങ്ങൾക്കൊപ്പം അനാരോഗ്യകരമായ പാനീയങ്ങളും ഉണ്ട്. അവ ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒഴിവാക്കേണ്ട പാനീയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
പഴച്ചാറുകൾ: പഴങ്ങളിൽ ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, പഴച്ചാറുകളിൽ പഴങ്ങൾ തനതായ രൂപത്തിൽ നൽകുന്ന നാരുകൾ ഇല്ല. ജ്യൂസ് കഴിക്കുന്നത് കലോറി ഉപഭോഗം വർധിപ്പിക്കും. പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസ് കഴിക്കുന്നത് ഗുണം ചെയ്യും.
സ്മൂത്തികൾ: സ്മൂത്തികൾ ആരോഗ്യകരമാണെന്ന് തോന്നിയേക്കാം, എന്നാൽ ഇവയിൽ ചേർക്കുന്ന പല ഉത്പന്നങ്ങളും കലോറി കൂടുതലുള്ളവയാണ്. പീനട്ട് ബട്ടർ, ഗ്രാനോള, പാൽ എന്നിവ കലോറി വർധിപ്പിക്കും. സ്മൂത്തി തിരഞ്ഞെടുക്കുകയാണെങ്കിൽ, കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിക്കുക.
ആൽക്കഹോൾ കോക്ടെയിലുകൾ: ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളിൽ കലോറിയുടെ അളവ് കൂടുതലാണ്, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന സമയത്ത് അവ ഒഴിവാക്കണം. മദ്യം വിശപ്പ് വർധിപ്പിക്കും. ഇത് അധിക കലോറി ശരീരത്തിലെത്തുന്നതിന് കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.