Walking Vs Treadmill: വ്യായാമം എന്നത് നമ്മടെ ശരീരത്തിന്‍റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഏറെ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല വ്യായാമമാണ് നടത്തം. ദിവസേന അര മണിക്കൂര്‍ എങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാന്‍ സാധിക്കും.
ഏറ്റവും ലളിതമായ വ്യായാമങ്ങളിൽ ഒന്നായ നടത്തത്തിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിവിധ രോഗാവസ്ഥകളിൽ നിന്നും ആശ്വാസം നേടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ദിവസേനയുള്ള നടത്തം സഹായിക്കും. നടത്തം നമ്മുടെ ഹൃദയത്തെയും വാസ്കുലർ സിസ്റ്റത്തെയും കേടുകൂടാതെ സൂക്ഷിക്കുക മാത്രമല്ല, നമ്മുടെ എല്ലുകൾ കൂടുതല്‍ ശക്തമാക്കാന്‍ ഉപയോഗപ്രദവുമാണ്.
Also Read: Egg Benefits: 40 വയസ് കഴിഞ്ഞവര്‍ക്ക് ദിവസവും ഒരു മുട്ട നിര്‍ബന്ധം, കാരണമിതാണ്
വളരെ എളുപ്പത്തിൽ യാതൊരു ചിലവുമില്ലാതെ ദിനചര്യയിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു മികച്ച വ്യായമമാണ് നടത്തം എന്നത്. രാവിലെയോ വൈകുന്നേരമോ അര മണിക്കൂര്‍ എങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ മാറ്റങ്ങളാവും വരുത്തുക.
ഇന്ന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഏറി വരുന്ന സാഹചര്യത്തില്‍ ദിവസേന അര മണിക്കൂര്‍ എങ്കിലും നടക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. നടത്തം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. അത് പാര്‍ക്കിലൂടെയുള്ള നടത്തമോ ട്രെഡ്‌മില്ലിലൂടെയുള്ള വേഗതയില്‍ ഉള്ള നടത്തമോ ആകട്ടെ ഹൃദയത്തിന് ഗുണകരമാവണം.
ഇന്ന് സ്ഥല, സമയ പരിമിതിമൂലം പലരും നടത്തത്തിന് ട്രെഡ്‌മില്ലിനെയാണ് ആശ്രയിക്കുന്നത്. സാധാരണ നടത്തവും ട്രെഡ്‌മില്ലിലെ നടത്തവും, ഈ രണ്ട് രീതികളും ആരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ് എങ്കിലും അവയുടെ സ്വഭാവം സമാനമല്ല. ഇവ നല്‍കുന്ന ആരോഗ്യ ഗുണങ്ങളും വ്യത്യസ്തമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രെഡ്മിൽ Vs ഔട്ട്ഡോർ നടത്തം, എന്താണ് പ്രത്യേകതകള്‍, ഗുണങ്ങളും ദോഷങ്ങളും അറിയാം
ട്രെഡ്മിൽ ജോഗിംഗ് നടത്തുന്നതിന്‍റെ ഗുണങ്ങള്‍ ഇവയാണ്
1. സൗകര്യം: ട്രെഡ്മിൽ ജോഗിംഗ് നടത്തുന്നതിന്‍റെ ഏറ്റവും വലിയ നേട്ടം സൗകര്യമാണ്. നമുക്ക് ഇഷ്ടമുള്ള സൗകര്യമുള്ള സമയത്ത് നടക്കാന്‍ പറ്റും. കൂടാതെ നിങ്ങള്‍ക്ക് ഇത് നിങ്ങളുടെ വീട്ടിലോ ജിമ്മിലോ ചെയ്യാം. കാലാവസ്ഥ, സമയം, തീയതി, ദിവസം എന്നിവ പരിഗണിക്കാതെ നിങ്ങൾക്ക് എപ്പോള്‍ വേണമെങ്കിലും വ്യായാമം ചെയ്യാം. നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ഇത് ഉപയോഗിക്കാം, ബാഹ്യ പരിതസ്ഥിതിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ടതില്ല.
2. വേഗത: നിങ്ങൾക്ക് ട്രെഡ്‌മിൽ ഇഷ്‌ടാനുസൃതമായി വേഗത കൂട്ടാനും കുറയ്ക്കാനും കഴിയും, നിങ്ങളുടെ ഫിറ്റ്‌നസ് രേഖപ്പെടുത്താനും സ്റ്റെപ്സ് ലക്ഷ്യങ്ങൾ സജ്ജീകരിക്കാനും കഴിയും.
3. നിങ്ങളുടെ ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാം: ഒരു ട്രെഡ്‌മില്ലിൽ, ഒരാൾക്ക് അവരുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ, എരിയിച്ച കലോറികൾ, ഹൃദയമിടിപ്പ് തുടങ്ങിയവ എളുപ്പത്തിൽ ട്രാക്കുചെയ്യാനാകും.
4. സുരക്ഷിതമായ ഒരു വർക്ക്ഔട്ട് പ്ലാറ്റ്ഫോം: സുഗമമായ നടത്തം, നിയന്ത്രിത അന്തരീക്ഷം എന്നിവയാൽ, ട്രെഡ്മില്ലുകൾ സുരക്ഷിതമായ ഒരു വർക്ക്ഔട്ട് പ്ലാറ്റ്ഫോം നൽകുന്നു. നിങ്ങൾക്ക് കാൽമുട്ടിന് പ്രശ്നമുണ്ടെങ്കിൽപ്പോലും, നിങ്ങൾക്ക് സുഖകരമായി നടക്കാന്‍ ട്രെഡ്‌മില്ലുകൾ സഹായിയ്ക്കും.
ട്രെഡ്മിൽ ജോഗിംഗ് നടത്തുന്നതിന്‍റെ ദോഷങ്ങള്‍ ഇവയാണ്
1. വിരസത: ഒരു ട്രെഡ്‌മില്ലിന്‍റെ പ്രധാന പോരായ്മ ഒരു സമയത്തിന് ശേഷം അത് വിരസത സമ്മാനിക്കും. അത് നിങ്ങളുടെ വീടോ ജിമ്മോ ആകട്ടെ, ഒരു സമയം കഴിയുമ്പോള്‍ ബോറടിക്കും..
2. ശുദ്ധവായു ഇല്ല: ഇതൊരു ഇൻഡോർ വ്യായാമമാണ്, അതിനാൽ നിങ്ങൾ നടക്കുമ്പോഴോ ട്രെഡ്‌മില്ലിൽ ഓടുമ്പോഴോ ശുദ്ധവായു ലഭിക്കാനുള്ള സാധ്യത കുറവാണ്.
3. ചെലവ് കൂടുന്നു: പ്രത്യേകിച്ച് ഒരു വ്യക്തിഗത ഉപകരണമെന്ന നിലയിൽ, ട്രെഡ്‌മില്ലുകൾ ചെലവേറിയതാണ്. ട്രെഡ്‌മില്‍ വാങ്ങുന്നതിന്‍റെ ചിലവ്, കൂടാതെ, അതിന്‍റെ അറ്റകുറ്റപ്പണി ചെലവ്, വൈദ്യുതി ചെലവ് എന്നിവയും ഉണ്ട്. കൂടാതെ, ഇതിന് സ്ഥലം വേണം
നടത്തത്തിന്‍റെ ഗുണങ്ങള്‍
1. പ്രകൃതിയിലേക്കുള്ള ഒരു നടത്തം: നിങ്ങൾ പ്രകൃതിയിൽ വ്യായാമം ചെയ്യുന്നു എന്നതാണ് നടത്തത്തിന്‍റെ പ്രധാന നേട്ടം. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. പ്രകൃതിയുമായി ഒത്തു ചേര്‍ന്നുള്ള നടത്തം കൂടുതൽ ആസ്വാദ്യകരമായി തോന്നാം.
2. ചെലവ് കുറവ്: ഒരു നല്ല ജോഡി ഷൂസ് ഒഴികെ നടത്തത്തിനു അക്ഷരാർത്ഥത്തിൽ ഒന്നും ചെലവഴിക്കേണ്ടതില്ല. വിലകൂടിയ ഉപകരണങ്ങളോ ജിം അംഗത്വമോ വാങ്ങേണ്ടതില്ല.
3. സാമൂഹിക പ്രവർത്തനം: നടത്തം ഒരു സാമൂഹിക പ്രവർത്തനമാണ്. നിങ്ങൾക്ക് സുഹൃത്തുക്കളെയും അയൽക്കാരെയും കണ്ടുമുട്ടാം അല്ലെങ്കിൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാം, ഇത് സാമൂഹിക ഇടപെടലിനുള്ള ഒരു വേദിയാകാം. വാസ്തവത്തിൽ, ഒരു നല്ല സുഹൃദ് വലയം സൃഷ്ടിക്കാം, ഇത് നിങ്ങളുടെ ഏറ്റവും വലിയ പ്രചോദനമായിരിക്കും.
4. മാറ്റങ്ങള്‍: നിങ്ങള്‍ക്ക് നടക്കാനായി പുതിയ പാതകള്‍ തിരഞ്ഞെടുക്കാം. സമയം തിരഞ്ഞെടുക്കാം, അതിലൂടെ പുതിയ അനുഭവം ഉണ്ടാക്കാം.
നടത്തത്തിന്‍റെ ദോഷങ്ങൾ:
1. കാലാവസ്ഥാ പ്രശ്നങ്ങൾ: നിങ്ങൾ വെളിയിൽ നടക്കുന്നതിനാൽ, കാലാവസ്ഥ ആശങ്കാജനകമാണ്, മോശം കാലാവസ്ഥ, അത് കടുത്ത ചൂടോ തണുപ്പോ മഴയോ ആകട്ടെ , നിങ്ങളുടെ നടത്ത ഷെഡ്യൂളിനെ ബാധിക്കും.
2. സുരക്ഷാ ആശങ്കകൾ: സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളോ, അസമമായ റോഡുകളോ, അപകടകരമായ ട്രാഫിക്കുകളോ ആകട്ടെ, ചിലപ്പോള്‍ സുരക്ഷിതമല്ലാത്ത ഒരു സാഹചര്യം ഉണ്ടാകാം.
ട്രെഡ്‌മില്ലിൽ ജോഗിംഗിനും നടത്തത്തിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് സമ്മതിക്കേണ്ടിയിരിയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...