Menopause : ആര്‍ത്തവവിരാമത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാക്കാതെ ഇരിക്കുമ്പോഴാണ് ആർത്തവവിരാമമായി കണക്കാക്കുക.   

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 01:36 PM IST
  • ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാക്കാതെ ഇരിക്കുമ്പോഴാണ് ആർത്തവവിരാമമായി കണക്കാക്കുക.
  • നാല്പതുകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം അനുഭവപ്പെട്ടു തുടങ്ങുന്നത്‌.
  • ഈ സമയത്ത് സ്ത്രീകൾ വളരെയധികം മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നത്, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉണ്ടാകും.
Menopause : ആര്‍ത്തവവിരാമത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

ആർത്തവചക്രത്തിന്റെ അവസാനത്തെയാണ് ആർത്തവ വിരാമം അഥവാ മെനോപോസ് എന്ന് അറിയപ്പെടുന്നത്. ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാക്കാതെ ഇരിക്കുമ്പോഴാണ് ആർത്തവവിരാമമായി കണക്കാക്കുക. നാല്പതുകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം അനുഭവപ്പെട്ടു തുടങ്ങുന്നത്‌. ഈ സമയത്ത് സ്ത്രീകൾ വളരെയധികം മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഈ സമയത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉണ്ടാകും. ആര്‍ത്തവവിരാമത്തെ കുറിച്ച് അധികം അറിയപ്പെടാത്ത കുറച്ച് കാര്യങ്ങൾ ഉണ്ട്.

ആര്‍ത്തവവിരാമം ഒരു തവണ കൊണ്ട് സംഭവിക്കുന്നതല്ല

പെട്ടെന്ന് ഒരു ദിവസം ആർത്തവം ഉണ്ടാകുന്നത് പൂർണമായും അവസാനിക്കുകയല്ല ചെയ്യുന്നത്. ഇത് ക്രമേണയാണ് സംഭവിക്കുന്നത്. സ്ത്രീയുടെ പ്രത്യുൽപാദന ശേഷി അവസാനിക്കുന്ന ഘട്ടമാണ് ആര്‍ത്തവവിരാമം. ഈ സമയത്ത് വിവിധ ഹോർമോൺ  വ്യതിയാനങ്ങളും, ശാരീരിക മാറ്റങ്ങളും ഉണ്ടാകും. ആർത്തവവിരാമം 2 മുതൽ 8 വർഷങ്ങൾ വരെയുള്ള സമയത്താണ് സംഭവിക്കുന്നത്.

ALSO READ: Vitamin D : സ്ഥിരമായി നടുവേദനയുണ്ടോ? ശ്രദ്ധിക്കുക വൈറ്റമിൻ ഡി യുടെ കുറവ് മൂലമാകാം

ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം

അസ്ഥിയിലെ ധാതു സാന്ദ്രത കുറയുന്നത് മൂലം എല്ലുകൾക്ക് തേയ്മാവും ബലക്ഷയവും പൊട്ടലും ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം. ആർത്തവ വിരാമം ഈ രോഗാവസ്ഥയിലേക്ക് നയിക്കാറുണ്ട്. ഇതിന് കാരണം സ്ത്രീകളിൽ എല്ലുകളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഇസ്ട്രോജൻ ആര്‍ത്തവവിരാമത്തിന്റെ സമയത്ത് കുറയുമെന്നതാണ്. അതിനാൽ തന്നെ നാല്പതുകളുടെ തുടക്കത്തിൽ തന്നെ കാൽസ്യം സപ്പ്ളിമെന്റുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

അത്യുഷ്‌ണം അഥവാ ഹോട്ട് ഫ്ലാഷ്

ആർത്തവവിരാമം ഉണ്ടാകുന്ന സമയങ്ങളിൽ സ്ത്രീകളുടെ ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുന്ന അവസ്ഥയാണ് അത്യുഷ്‌ണം അല്ലെങ്കിൽ ഹോട്ട് ഫ്ലാഷ്. ഇതിന് കാരണമാകുന്നത് ഹോർമോൺ വ്യതിയാനങ്ങളാണ്. ഇതുമൂലം വളരെയധികം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ആർത്തവവിരാമ സമയത്ത് ഈ അവസ്ഥ 6 മാസം മുതൽ 2 വര്ഷം വരെ അനുഭവപ്പെടാറുണ്ട്. യോഗയും മെഡിറ്റേഷനും മറ്റും ചെയ്യുന്നത് വഴി ഇത് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.   
 
ആര്‍ത്തവവിരാമ പ്രശ്‍നങ്ങൾക്ക് ചികിത്സകൾ ലഭ്യമാണ്

ആര്‍ത്തവവിരാമം മൂലമുണ്ടാകുന്ന പ്രശ്‍നങ്ങൾക്ക് നിലവിൽ ചികിത്സകൾ ലഭ്യമാണ്. ഈ പ്രശ്‍നങ്ങൾ പരിഹരിക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. സ്ഥിരമായി വ്യായാമം ചെയ്യേണ്ടതും, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യേണ്ടതും ഒക്കെ ഈ സമയത്ത് അത്യാവശ്യമാണ്.

Trending News