Cashew: ഇക്കൂട്ടർ അബദ്ധത്തിൽപ്പോലും കശുവണ്ടി കഴിക്കരുത്; ഗുണത്തിന് പകരം ദോഷം ചെയ്യും!

Cashew side effects: മരുന്നുകൾ കഴിക്കുന്നവരും ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് പിന്തുടരുന്നവരും കശുവണ്ടി കഴിക്കരുത്. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 12:04 PM IST
  • പല ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ് കശുവണ്ടി.
  • കശുവണ്ടി കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.
  • അമിതമായി എന്തും കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
Cashew: ഇക്കൂട്ടർ അബദ്ധത്തിൽപ്പോലും കശുവണ്ടി കഴിക്കരുത്; ഗുണത്തിന് പകരം ദോഷം ചെയ്യും!

പല ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ് കശുവണ്ടി. കശുവണ്ടി കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയാറുണ്ട്. കശുവണ്ടിയിൽ കൂടിയ അളവിൽ കാൽസ്യം പ്രോട്ടീൻ, വിറ്റാമിനുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ, അമിതമായി എന്തും കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. അതിനാൽ ചില ആളുകൾ കശുവണ്ടി കഴിക്കാൻ പാടില്ല. അത്തരക്കാ‍ർ ആരൊക്കെയാണെന്ന് നോക്കാം.  

1) തലവേദന / മൈ​ഗ്രേൻ ഉള്ളവർ

ഇന്ത്യയിൽ സാധാരണമായി കണക്കാക്കപ്പെടുന്ന ഒന്നാണ് തലവേദന. എന്നാൽ ഈ പ്രശ്‌നം പിന്നീട് മൈഗ്രേനിന്റെ രൂപത്തിലാകുന്നു. അതായത്, മൈഗ്രേൻ ബാധിച്ച ഒരാൾ കശുവണ്ടി കഴിക്കുന്നത് ഒഴിവാക്കണം. കശുവണ്ടിയിൽ അമിനോ ആസിഡുകളായ ടൈറാമിൻ, ഫെനെതൈലാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയുടെ പ്രശ്‌നം വഷളാക്കും.

ALSO READ: ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ് മികച്ചത്... അറിയാം ​ഗുണങ്ങൾ

2) ഡയറ്റ് പിന്തുടരുന്നവർ

ഇന്ന് എല്ലാവരും സ്വയം ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നു. ഇതാണ് യോഗ, ജിം എന്നിവ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നത്. എന്നാൽ നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, കശുവണ്ടി അബദ്ധത്തിൽ പോലും കഴിക്കരുത്. കാരണം 30 ഗ്രാം കശുവണ്ടിയിൽ 169 കലോറിയും 13.1 കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കുന്നതിന് പകരം ശരീരഭാരം വർദ്ധിപ്പിക്കും.

3) രക്തസമ്മർദ്ദമുള്ളവർ

ഒരാൾക്ക് ഉയർന്ന ബിപി പ്രശ്നമുണ്ടെങ്കിൽ അയാൾ ഭക്ഷണത്തിൽ നിന്ന് കശുവണ്ടി ഒഴിവാക്കണം. കശുവണ്ടിയിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഈ സോഡിയം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. 

4) മരുന്നുകൾ കഴിക്കുന്നവർ

3 - 4 കശുവണ്ടിയിൽ 83.5 മില്ലി ​ഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഈ മഗ്നീഷ്യം പ്രമേഹം, തൈറോയ്ഡ് മരുന്നുകളിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതായത്, മരുന്നുകളുടെ ഫലം കുറയ്ക്കുന്നു. അതുകൊണ്ട് ഷുഗർ പ്രശ്‌നങ്ങളുള്ള രോഗികൾ കശുവണ്ടി കഴിക്കാൻ പാടില്ല. കശുവണ്ടി ഒരു മികച്ച ഡ്രൈ ഫ്രൂട്ട് ആണെങ്കിലും, ചില രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ശ്രദ്ധാപൂർവ്വം വേണം കശുവണ്ടി ഉപയോ​ഗിക്കാൻ.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News