Rose Petals Beauty Hacks: മനം മയക്കും റോസാപ്പൂ ഇനി മുഖം മിനുക്കാനും; അറിയാം റോസാപ്പൂവിന്റെ ​ഗുണങ്ങൾ

അലങ്കാരത്തിനും സ്നേഹപ്രകടനത്തിനും മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും റോസാ പൂക്കൾ അടിപൊളിയാ...

Written by - Zee Malayalam News Desk | Last Updated : Aug 19, 2024, 04:10 PM IST
  • റോസ് വാട്ടർ കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം കുറയ്ക്കുന്നു
  • റോസാ പൂവിലെ വിറ്റാമിന്‍ സി സൂര്യതാപത്തെ പ്രതിരോധിക്കുന്നു
  • മുടിയുടെ ആരോഗ്യത്തിനും റോസാ പൂ ഗുണം ചെയ്യുന്നു
Rose Petals Beauty Hacks: മനം മയക്കും റോസാപ്പൂ ഇനി മുഖം മിനുക്കാനും; അറിയാം റോസാപ്പൂവിന്റെ ​ഗുണങ്ങൾ

നിറവും മണവും കൊണ്ട് എല്ലാവരുടെയും മനം കീഴടക്കുന്ന റോസാ പൂക്കൾക്ക് ചർമ്മ സംരക്ഷണത്തിലും വലിയ സ്ഥാനമുണ്ട്. കണ്ണിന് ഇമ്പം നൽകുന്നത് പോലെ ചർമ്മത്തിന്റെയും മുടിയിഴകളുടെയും ആരോ​ഗ്യത്തിനും റോസാ പൂക്കൾ ​ഗുണം ചെയ്യും. റോസാ പൂക്കളുടെ ആ അത്ഭുത ഗുങ്ങൾ എന്താെക്കെയെന്ന് നോക്കാം.

 

സ്‌കിന്‍ ടോണറായി റോസ് വാട്ടർ ഉപയോ​ഗിക്കാവുന്നതാണ്. കുറച്ച് റോസ് ഇതളുകള്‍ ഒരു രാത്രി മുഴുവനും വെള്ളത്തില്‍ മുക്കി വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം കോട്ടൺ ബോള്‍ ഉപയോ​ഗിച്ച്  വൃത്താകൃതിയില്‍ മുഖത്ത് സൗമ്യമായി തുടയ്ക്കുക. ഇത് ചര്‍മ്മത്തെ ശുദ്ധവും മൃദുവും  തിളക്കമുള്ളതുമാക്കി മാറ്റുന്നു.

ചന്ദന പൊടി, ചതച്ച റോസ് ദളങ്ങള്‍, റോസ് വാട്ടര്‍, ഒരു തുള്ളി തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ചർമ്മത്തിന് നല്ലതാണ്. ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് മുഖക്കുരുവും അത് മൂലമുണ്ടാകുന്ന ചുവപ്പ് നിറത്തെയും പ്രതിരോധിക്കുന്നു.

രണ്ട് കോട്ടണ്‍ ബോളുകള്‍ റോസ് വാട്ടറില്‍ മുക്കി കണ്ണില്‍ 10 മിനിറ്റ് നേരം വയ്ക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം കുറയ്ക്കുന്നു.

ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സൂര്യതാപത്തെ പ്രതിരോധിക്കുന്നു. വെയില്‍ കൊണ്ട് വിളറിയ ചര്‍മ്മത്തിന് ഇത് വളരെ ഫലപ്രദമാണ്.

കുറച്ച് ബദാം, റോസ് ദളങ്ങള്‍ എന്നിവ രാത്രി മുഴുവനും വെവ്വേറെ വെള്ളത്തില്‍ മുക്കി വയ്ക്കുക. ഇവ പ്രത്യേകമായി എടുത്ത് പേസ്റ്റ് പരുവത്തില്‍ അരയ്ക്കുക. ശേഷം ഇവ രണ്ടും യോജിപ്പിച്ച് ഒരു സ്‌ക്രബായി മുഖത്ത് പുരട്ടാം. ഇത് നിര്‍ജ്ജീവ ചര്‍മ്മത്തെ നീക്കി മുഖത്തിന് തിളക്കം നൽകുന്നു.

Read Also: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ

കുളിക്കുന്ന വെള്ളത്തില്‍ അല്പം റോസ് വാട്ടര്‍ ചേര്‍ത്ത് മുടി കഴുകുക. ഇത് ശിരോചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുക മാത്രമല്ല മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

റോസാ ഇതളുകളില്‍ വിറ്റാമിന്‍ സി പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മ കോശങ്ങളെ ശക്തിപ്പെടുത്തുകയും ചര്‍മ്മത്തിലെ നേര്‍ത്ത വരകളെയും ചുളിവുകളെയും കുറയ്ക്കുകയും ചെയ്യുന്നു.

റോസാ ദളങ്ങളിലുള്ള ആന്റി ഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും 
അകാല വാര്‍ദ്ധക്യത്തെ തടയുകയും ചെയ്യുന്നു.

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News