Optical illusion: നിറയെ സമ്മാനങ്ങളുമായി സാന്താക്ലോസ്! പക്ഷേ കുട്ടികൾ കാണാതെ മറഞ്ഞിരിക്കുകയാണ്, കണ്ടെത്താമോ?

Optical Illusion: ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 24, 2022, 12:07 PM IST
  • കുട്ടികൾ കാണാതെ സാന്ത മറഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു.
  • സാന്ത ക്ലോസിന്റെ കളിപ്പാട്ടം നിങ്ങൾ ചിലപ്പോൾ കണ്ടെത്തിയേക്കും.
  • എന്നാൽ യഥാർത്ഥയെ സാന്തയെ 11 സെക്കൻഡിൽ കണ്ടെത്താമോ?
Optical illusion: നിറയെ സമ്മാനങ്ങളുമായി സാന്താക്ലോസ്! പക്ഷേ കുട്ടികൾ കാണാതെ മറഞ്ഞിരിക്കുകയാണ്, കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കാലമാണിത്. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മൾ കാണാറുണ്ട്. പലതും പെട്ടെന്ന് നമ്മളെ ആകർഷിക്കാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച വ്യായാമം നൽകുന്ന ഒന്ന് കൂടിയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നിങ്ങളുടെ ഇന്റലിജൻസ് ലെവൽ പരിശോധിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ. ഇവ പരിഹരിക്കുകയെന്ന വെല്ലുവിളി പലർക്കും ഇഷ്ടമാണ്. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്. 

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. 

Also Read: Happy Christmas 2022: ഈ ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

 

ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിലെ ക്രിസ്മസ് ട്രീയ്ക്കുള്ളിൽ ഒരു സാന്താക്ലോസ് ഒളിച്ചിരിക്കുന്നുണ്ട്. അത് നിങ്ങൾക്ക് കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ നിരീക്ഷണ കഴിവ് വളരെ മികച്ചതാണെന്നാണ് അർത്ഥം. ക്രിസ്മസ് ട്രീക്ക് ചുറ്റും കുട്ടികൾ കളിക്കുന്നത് ചിത്രത്തിൽ കാണാം. ചില കുട്ടികൾ സമ്മാനങ്ങൾ തുറക്കുന്നു, ഒരാൾ സോക്സുകൾ തൂക്കിയിടുന്നു. സാന്ത ക്ലോസ് എത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയത് പോലെ തോന്നും ചിത്രം കണ്ടാൽ. കുട്ടികൾ കാണാതെ സാന്ത മറഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു. സാന്ത ക്ലോസിന്റെ കളിപ്പാട്ടം നിങ്ങൾ ചിലപ്പോൾ കണ്ടെത്തിയേക്കും. എന്നാൽ യഥാർത്ഥയെ സാന്തയെ 11 സെക്കൻഡിൽ കണ്ടെത്താമോ? വേ​ഗം കണ്ടെത്തൂ നിങ്ങളുടെ സാന്തയെ. കഴുകൻ കണ്ണുള്ളവർക്ക് മാത്രമേ ചിത്രത്തിൽ നിന്നും സാന്താക്ലോസിനെ കാണാൻ കഴിയൂ എന്നാണ് അവകാശവാദം. 

ക്രിസ്മസ് ട്രീയുടെ താഴെ വസതുവശത്തായാണ് സാന്താക്ലോസ് ഉള്ളത്. കണ്ടെത്താൻ കഴിയാത്തവർക്കായി സാന്തക്ലോസിനെ അടയാളപ്പെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു.

ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ സഹായിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ നിരീക്ഷണ കഴിവുകൾ നല്ലതിനായി ഉപയോഗിക്കാനുള്ള അവസരത്തോടൊപ്പം ഇത് വിനോദവും പ്രദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News