ക്രിസ്തീയ വിശ്വാസികൾ തങ്ങളുടെ പീഡനനുഭവ ആഴ്ചകളിലൂടെ മുന്നോട്ട് പോകുകയാണ്. ഈ വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പെസഹ വ്യാഴം. ക്രിസ്തുമതം വിശ്വാസപ്രകാരം യേശു ക്രിസ്തും കൂർബ്ബാന ഔദ്യോഗികമായി സ്ഥാപിക്കുന്ന ദിനമാണ് പെസഹ. അതുകൊണ്ടാണ് ക്രിസ്തുവിന്റെ മരണത്തിന് തൊട്ടുമുമ്പായി (ദുഃഖവെള്ളി) പെസഹ വ്യാഴം കൊണ്ടാടുന്നത്. ഈ ദിവസം ക്രിസ്തീയ വിശ്വാസികൾ പള്ളികളിൽ പ്രത്യേകം പാതിര കുർബ്ബാന അർപ്പിക്കുകയും പുള്ളുപ്പില്ലാത്ത അപ്പം നേർച്ചയായി നൽകുകയും ചെയ്യും.
ഇവയ്ക്ക് പുറമെ വടക്കൻ കേരളത്തിൽ പെസഹ ദിനത്തിൽ ഭക്ഷിക്കുന്ന ഒരു ഭക്ഷണ വിഭവമാണ് പെസഹ അപ്പവും പാലും. ഇപ്പോൾ കേരളത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും ഈ വിഭവം പെസഹ ദിനത്തിൽ ഉണ്ടാക്കാറുണ്ട്. ആ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ALSO READ : Coconut Water Benefits: കരിക്കിന്‍ വെള്ളം മികച്ച വേനല്‍ക്കാല പാനീയം!! കാരണമിതാണ്
പെസഹ അപ്പം
ചേരുവകൾ
-ആവശ്യത്തിന് പച്ചയരി 10 മിനുട്ട് വെള്ളത്തിൽ ഇട്ട് കുതിർത്ത് വാരി വച്ച് പൊടിച്ച് എടുത്തത്.
-അര ഗ്ലാസ്സ് ഉഴുന്ന് പച്ചമണം മാറ്റി വറുത്ത് വെള്ളത്തിൽ കുതിർത്ത് അരച്ച് എടുത്തത്.
-2 തേങ്ങ ചിരവി എടുത്തത്.
-1 സ്പൂൺ ജീരകം
-12 അല്ലി വെളുത്തുള്ളി
തയ്യാറാക്കുന്ന വിധം
മേൽ പറഞ്ഞവ എല്ലാം ചേർത്ത് അരച്ച് ഉപ്പും കൂട്ടി യോജിപ്പിച്ച് കുഴച്ച് എടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കുറികിയ മാവ് പുളിക്കാൻ അനുവദിക്കാതെ ഉടൻ തന്നെ ചെറിയ പാത്രത്തിൽ വട്ടയപ്പം പോലെ 45 മിനുട്ട്
വേവിച്ച് എടുക്കുക. വേവിക്കുന്നതിന് മുൻപ് കുടുംബ അംഗങ്ങളുടെ എണ്ണം നോക്കി എത്ര അപ്പത്തിൽ കുരുത്തോല വച്ച് കുരിശ് ഇടണം എന്ന് ശ്രദ്ധിക്കുക. കുരിശു വെച്ച അപ്പം ഭക്ഷിക്കേണ്ടതാണ്
പാൽ
ചേരുവകൾ
-2 തേങ്ങയുടെ പാൽ,തേങ്ങ അരച്ച് 1,2,3 പാൽ ഒരുക്കി വയ്ക്കണം. (തേങ്ങ പൊട്ടിക്കുന്നത് വീട്ടിലെ തല മൂത്ത കാരണവർ ആയിരിക്കണമെന്ന് പറയാറുണ്ട്)
-ശർക്കര ഒരു കിലോ
-ഏലയ്ക്ക ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇതുപോലെ പാചകം ചെയ്ത പെസഹ അപ്പവും പാലും വൈകിട്ട് കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരുന്ന് പെസഹ ദിനത്തിന്റെ സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഭക്ഷിക്കും. കുടുംബ നാഥൻ അപ്പം മുറിച്ച് വിളമ്പി മറ്റ് അംഗങ്ങൾക്ക് കൊടുത്ത് ഒരുമിച്ച് പെസഹാ ആഘോ ഷിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...