Fenugreek Fennel For Weight Loss: ഇന്ന് നിരവധി പേർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഈ അമിത ഭാരം എന്നത്. അമിത ഭാരം പല ശാരീരിക പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നത് നമുക്കേവർക്കും അറിയാവുന്ന ഒന്നാണ്. ഇന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണവും മോശം ജീവിതശൈലിയുമൊക്കെയാണ് ഇതിന്റെ പ്രധാന കാരണമെന്നത് ശ്രദ്ധേയം. അമിത ഭക്ഷണം, അമിത ഉറക്കം തെറ്റായ ജീവിതശൈലി ഇവ ശരീരഭാരം കൂട്ടാനുള്ള കാരണങ്ങളാണ്.
Also Read: അത് കുരുമുളക് ആയിരിക്കില്ല, പക്ഷെ എങ്ങനെ തിരിച്ചറിയാം....
ശരീര ഭാരം കുറയ്ക്കാൻ വേണ്ടി ആളുകൾ പാടിനി കിടന്നുപോലും ശ്രമിക്കാറുണ്ട്. എന്നിട്ടും ഒരു ഫലവും ഉണ്ടാകുന്നില്ല എന്നതാണ് സത്യം. പ്രത്യേകിച്ചും ഈ ചാടിയ വയർ. ചാടിയ വയർ ശരിക്കും ആളുകൾക്ക് ഒരു നാണക്കേട് തന്നെയാണ് അതുകൊണ്ടുതന്നെ ഇത് മാറ്റാനായി ശസ്ത്രക്രിയ വരെ ചെയ്യാനും തയ്യാറാകുന്നുമുണ്ട്. ജിമ്മിൽ പോയി മണിക്കൂറുകൾ വ്യായാമം ചെയ്തിട്ടും പലർക്കും വലിയ ഉപയോഗമൊന്നും കിട്ടുന്നുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ചില മാജിക് ഡ്രിങ്കുകൾ നിങ്ങൾക്ക് ഉപയോഗമാകും
Also Read: 500 വർഷങ്ങൾക്ക് ശേഷം കേദാര രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ഭാഗ്യനേട്ടങ്ങൾ!
അതിൽ ഒന്നാണ് ഉലുവയും പെരുംജീരകവും ചേർത്ത വെള്ളം. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതിലൂടെ തൂങ്ങിയ വയർ ഓടുമെന്നാണ് പറയുന്നത്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു സ്പൂൺ പെരുംജീരകവും ഒരു സ്പൂൺ ഉലുവയും ഒരു കപ്പ് വെള്ളത്തിൽ രാത്രി സമയത്ത് കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഈ വെള്ളം ഒന്ന് ചൂടാക്കി കുടിക്കുക. ഇനി ഈ വെള്ളത്തിന് കയ്പ് തോന്നുന്നുവെങ്കിൽ അതിലേക്ക് കുറച്ചു തേനും പകുതി നാരങ്ങയും ചേർത്ത് കുടിക്കാവുന്നതാണ്. വെള്ളം കുടിച്ച ശേഷം ഉലുവയും പെരുംജീരകവും നിങ്ങൾക്ക് ചവച്ചു കഴിക്കാവുന്നതുമാണ്. ഇത് ദഹനത്തിനും വളരെ നല്ലതാണ്.
Also Read: Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!
ഉലുവയും പെരുംജീരകവും ചേർത്തുള്ള വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ മാലിന്യങ്ങൾ ക്രമേണ പുറംതള്ളാൻ സാധിക്കും. എങ്കിലും ഈ പാനീയമം 15 ദിവസത്തിൽ കൂടുതൽ തുടർച്ചയായി കുടിക്കരുത്.
ഈ പാനീയം നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സൂപ്പറാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. നല്ല ദഹനത്തിനും ഈ പാനീയം സൂപ്പറാണ്. മലബന്ധം, അസിഡിറ്റി, വായു പ്രശ്നം എന്നിവ പമ്പ കടക്കാൻ ഈ പാനീയം നല്ലതാണ്.
Also Read: Chia Seed Benefits: വെറും വയറ്റിൽ ചിയ സീഡ്‌സ് കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങൾ ഏറെ...
ഈ പാനീയം തുടർച്ചായി 10 ദിവസം എടുക്കുമ്പോൾ തന്നെ ശരീരഭാരത്തിൽ വലിയ മാറ്റം ഉണ്ടാകും. ഇത് കൂടുതൽ പ്രയോജനപ്പെടുത്താൻ വെള്ളം കുടിച്ച ശേഷം ഉലുവയും ജീരകവും ചവച്ചു കഴിക്കുന്നതും കഴിക്കുന്നതും നല്ലതാണ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.