Bone Strength at 80: എല്ലിന്‍റെ ആരോഗ്യമെന്ന് ഏത് പ്രായത്തിലും പ്രധാനമാണ്. കുട്ടിക്കാലത്ത് എല്ലിന്‍റെ വളര്‍ച്ചയാണ് ഉയരം വയ്ക്കാന്‍ സഹായിക്കുന്നത്. എല്ലിന്‍റെ ബലവും ഉറപ്പും എന്നും പ്രധാനമാണ്.
എല്ല് ദുര്‍ബലമാകുന്നത് അത് പെട്ടെന്ന് പൊട്ടാനും ഒടിയാനുമെല്ലാം കാരണമാകും. പ്രായമേറുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ പിന്നെ അത് പരിഹരിയ്ക്കപ്പെടുക എന്നത് ബുദ്ധിമുട്ടാണ്. അതായത്, പൊട്ടിയ എല്ലുകള്‍ കൂടിച്ചേരാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ത്തന്നെ എല്ലിന്‍റെ ബലം സംരക്ഷിയ്ക്കുന്നതിന് ചെറു പ്രായം മുതല്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
Also Read: Health Benefits of Tomatoes: പുരുഷന്മാർക്ക് ഒരു സൂപ്പർഫുഡ് ആണ് തക്കാളി!! കാരണമറിയാമോ?
പ്രായം കൂടുന്നതും നമ്മള്‍ പിന്തുടരുന്ന തെറ്റായ ഭക്ഷണ ശീലങ്ങളും എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ കാരണമാകുന്നു. പോഷകാഹാര കുറവാണ് പ്രധാനമായും എല്ലിന് ബലകുറവ് ഉണ്ടാകാന്‍ കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത് എല്ലുകളുടെ ബലം നിലനിര്‍ത്താന്‍ സഹായിയ്ക്കും.
ശരിയായ ഭക്ഷണക്രമവും പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും ചിട്ടയായ വ്യായാമവും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് ചില നുറുങ്ങുകൾ അറിയാം
1. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക
എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തില്‍ ഉൾപ്പെടുത്തുക. കാരണം എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ഇത് നിങ്ങളെ സഹായിക്കും. കാല്‍സ്യത്തിന്‍റെ 99 ശതമാനവും എല്ലുകളാണ് സംഭരിയ്ക്കുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്ക് കാല്‍സ്യം ലഭ്യമാകാതെ പോകുമ്പോള്‍ എല്ലിലെ കാല്‍സ്യം ഉപയോഗിയ്ക്കപ്പെടുന്നു. ഇതിലൂടെ എല്ലുകള്‍ ദുര്‍ബലമാകുന്നു. പയര്‍, പരിപ്പ് വര്‍ഗം, ഇലക്കറികള്‍, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം തന്നെ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇതുപോലെ ചെറിയ ഇനം മീനുകളിലും കാല്‍സ്യം ഏറെയുണ്ട്. മത്തി, നെയ്മത്തി, നെത്തോലി എന്നിവയെല്ലാം കാല്‍സ്യം സമ്പുഷ്ടമാണ്.
2 ധാരാളം പച്ചക്കറികള്‍ കഴിയ്ക്കുക
എല്ലുകളെ ബലപ്പെടുത്തുന്നതില്‍ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ, നിങ്ങളുടെ എല്ലുകൾ സമയത്തിന് മുന്‍പ് ദുർബലമാകില്ല.
3. ഒമേഗ -3 കൊഴുപ്പ് കഴിക്കുക
നിങ്ങൾ ഒമേഗ -3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് സഹായിയ്ക്കും.
4. മുടങ്ങാതെ വ്യായാമം ചെയ്യുക
എല്ലുകളെ ശക്തിപ്പെടുത്താൻ മുടങ്ങാതെ വ്യായാമം ചെയ്യണം. ഇത് എല്ലുകള്‍ക്ക് ശക്തി പകരും.
5. കൂടുതൽ പ്രോട്ടീൻ കഴിക്കുക
എല്ലുകൾക്ക് ശക്തി ലഭിക്കാന്‍ പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകൾ എല്ലുകളുടെ നിർമ്മാണത്തിനും പൊട്ടൽ തടയുന്നതിനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...