Health Tips: പാലിനൊപ്പം ബദാമോ, എള്ളോ ചേർത്ത് കഴിച്ച് നോക്കു; ഗുണങ്ങളേറെയാണ്

പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, ഒമേഗ -3 ആസിഡുകൾ എന്നിങ്ങനെ ശരീരത്തിന് അത്യാവശ്യമായതൊക്കെ പാലിൽ അടങ്ങിയിട്ടുണ്ട് .

Written by - Zee Malayalam News Desk | Last Updated : Dec 3, 2021, 01:37 PM IST
  • നമ്മുടെ എല്ലുകൾക്ക് ശക്തി നല്കാൻ പാൽ നമ്മെ സഹായിക്കും.
  • ഇത് കൂടാതെ പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, ഒമേഗ -3 ആസിഡുകൾ എന്നിങ്ങനെ ശരീരത്തിന് അത്യാവശ്യമായതൊക്കെ പാലിൽ അടങ്ങിയിട്ടുണ്ട് .
  • ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത് അനുസരിച്ച് ഒരു ദിവസം ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നിങ്ങളെ ആരോഗ്യ പൂർണമായിരിക്കാൻ സഹായിക്കും.
  • എന്നാൽ പാലിനൊപ്പം ചില സാധനങ്ങൾ ചേർത്ത് കഴിക്കുന്നത് പാലിന്റെ ഗുണങ്ങൾ പിന്നെയും വർധിപ്പിക്കാൻ സഹായിക്കും
Health Tips: പാലിനൊപ്പം ബദാമോ, എള്ളോ ചേർത്ത് കഴിച്ച് നോക്കു; ഗുണങ്ങളേറെയാണ്

പാൽ കുടിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ ഗുണപ്രദമാണെന്ന് ഏവർക്കും അറിയാം. നമ്മുടെ എല്ലുകൾക്ക് ശക്തി നല്കാൻ പാൽ നമ്മെ സഹായിക്കും. ഇത് കൂടാതെ പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, ഒമേഗ -3 ആസിഡുകൾ എന്നിങ്ങനെ ശരീരത്തിന് അത്യാവശ്യമായതൊക്കെ പാലിൽ അടങ്ങിയിട്ടുണ്ട് .

ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത് അനുസരിച്ച് ഒരു ദിവസം ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നിങ്ങളെ ആരോഗ്യ പൂർണമായിരിക്കാൻ സഹായിക്കും. എന്നാൽ പാലിനൊപ്പം ചില സാധനങ്ങൾ ചേർത്ത് കഴിക്കുന്നത് പാലിന്റെ ഗുണങ്ങൾ പിന്നെയും വർധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല ഇങ്ങനെ പാൽ കുടിക്കുന്നത് പല ആരോഗ്യ പ്രശ്‍നങ്ങൾ പരിഹരിക്കാനും സഹായിക്കും.
പാലിനൊപ്പം ബദാമും, എള്ളും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. 

ALSO READ: Slim Body: പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വണ്ണം കുറയുന്നില്ലേ? എങ്കില്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിക്കേണ്ടത് എങ്ങനെ ?

ചേരുവകൾ

ബദാം - 4 എണ്ണം 

എള്ള്  - ആവശ്യത്തിന് 

പാൽ - 1 ഗ്ലാസ് 

ഒരു രാത്രി ബദാം കുതിർത്ത് വെച്ച ശേഷം, അതിന്റെ പുറംതോട്  കളഞ്ഞ് എടുക്കുക. എള്ള് ചെറുതായി വറുത്തെടുത്ത്, രണ്ടും ഒരുമിച്ച് ചേർത്ത് പിടിക്കണം. ശേഷം ഇവ രണ്ടും പാലിൽ ചേർത്തിളക്കി, തിളപ്പിച്ചെടുക്കുക.

ALSO READ: Turmeric Milk ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം

ഗുണങ്ങൾ എന്തൊക്കെ ?

ക്യാൻസറിനെ പ്രതിരോധിക്കും : ഇവ രണ്ടും ചേർത്ത പാൽ ദിവസവും കുടിച്ചാൽ ശരീരത്തിൽ ക്യാൻസർ കോശങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയും. വൻകുടലിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും. 

ALSO READ: Ayurvedic home remedies for Dengue: ഡെങ്കിപ്പനിയെ തുരത്താനുള്ള വഴി വീട്ടില്‍ത്തന്നെയുണ്ട്.

എല്ലുകൾക്ക് ശക്തി കൂടും : ഇവ രണ്ടും ചേർത്ത പാൽ ദിവസവും കുടിച്ചാൽ  എല്ലുകളും പേശികളും ബലപ്പെടും. സന്ധി, കാൽമുട്ട് വേദന എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കും.

പ്രമേഹം കുറയ്ക്കും  : ഇരുമ്പ്, സിങ്ക്, കോപ്പർ എന്നിവ ബദാം, എള്ള്, പാൽ എന്നിവയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തിന് അളവ് ശരാശരിയിൽ നിർത്താൻ സഹായിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News