ദിവസവും ഓരോ ആപ്പിൾ കഴിക്കാം ആരോഗ്യം സംരക്ഷിക്കാം

ദിവസവും ആപ്പിൾ കഴിച്ചാൽ  നമുക്ക് എന്ത് മാറ്റങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ആപ്പിളിന് ഇത്രയും ഗുണങ്ങളോ ?

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 07:52 PM IST
  • ആപ്പിളിൽ വി​റ്റാ​മി​ൻ​ ​സി​ ​ധാ​രാ​ള​മു​ള്ള​തി​നാ​ൽ​ ​പ​നി,​ ​ജ​ല​ ​ദോ​ഷം​ ​എ​ന്നി​വ​യെ​ ​പ്ര​തി​രോ​ധി​ക്കുന്നു
  • ആ​പ്പി​ളി​ൽ അ​‌​ർ​ബു​ദ​ത്തെ​ ​ത​ട​യാ​ൻ​ ​ശേ​ഷി​യു​ള്ള​ ​ക്വ​ർ​സെ​റ്റി​ൻ,​ ​ട്രൈ​റ്റെ​ർ​ ​ഫി​നോ​യ്ഡ്സ് ​എ​ന്നി​വ​ ​​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്
  • ആപ്പിളിലെ നാരുകൾക്ക് മലബന്ധം, വയറിളക്കം എന്നിവ ഒഴിവാക്കാനും കഴിയും
ദിവസവും ഓരോ ആപ്പിൾ കഴിക്കാം ആരോഗ്യം സംരക്ഷിക്കാം

വിപണിയിൽ എളുപ്പത്തിൽ കണ്ടെത്താവുന്ന പഴങ്ങളിലൊന്നാണ് ആപ്പിൾ .  ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ആപ്പിൾ വളരെ പ്രിയപ്പെട്ടതാണ് . കാരണം ആപ്പിളിൽ  കൊഴുപ്പും കലോറിയും കുറവാണ്, അതിനാൽ ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. എന്നിരുന്നാലും, ആപ്പിൾ കഴിക്കുന്നതിന്  മുമ്പ്  അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

വിവിധ പോഷകങ്ങൾ അടങ്ങിയതിനാൽ ആപ്പിളിനെ അത്ഭുതകരമായ പഴമെന്നാണ് വിളിക്കുന്നത്. ഒരു ആപ്പിളില്‍ 26 ഗ്രാമോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  81 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്,  40 ഗ്രാം ഫൈബര്‍ തുടങ്ങി നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ആപ്പിളിൽ ഫാറ്റ് ഫ്രീ, സോഡിയമില്ല. കൂടാതെ കാത്സ്യം, പൊട്ടാസ്യം, നിയാസിന്‍, ഫോളേറ്റ്‌സ്, തയാമിന്‍, വിറ്റാമിന്‍-എ, സി, ഇ, കെ തുടങ്ങിയവയും ആപ്പിളിലുണ്ട്. ഇത് കൂടാതെ മികച്ച എനര്‍ജി ബൂസ്റ്ററു കൂടെയാണ്  ആപ്പിള്‍. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് എനര്‍ജി നല്‍കാന്‍ സഹായിക്കുന്നത്. 

എണ്ണിയാൽ തീരില്ല ആപ്പിളിന്റെ ഗുണങ്ങൾ

*വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ആപ്പിളിൽ അയേണ്‍ അടങ്ങിയത്കൊണ്ട്  ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും.

*ആപ്പിളിൽ ഫ്ലേവനോയ്ഡുകൾ, പെക്റ്റിൻ തുടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കൽ പ്രശ്നത്തിൽ  നിന്ന് ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു കവചമായി പ്രവർത്തിക്കുന്നു.

*ആപ്പിളിലെ നാരുകൾക്ക് മലബന്ധം, വയറിളക്കം എന്നിവ ഒഴിവാക്കാനും കഴിയും.

*ആപ്പിൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ പല്ലിലെ കറ നീക്കം ചെയ്യാൻ സാധിക്കും.

*ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമായ ആപ്പിൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ  ചുളിവുകളും ചർമ്മത്തിന് തിളക്കം നിലനിർത്താനും സഹായിക്കും.

*ആസ്ത്മയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാനും ആപ്പിളിനാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും പോളിഫിനോളുകളുമാണ് ഇതിനായി സഹായിക്കുന്നത്. ആസ്ത്മയുള്ളവര്‍ക്കാണെങ്കില്‍ ആശ്വാസം പകരാനും ആപ്പിള്‍ ഉപകരിക്കും.

*ദിവസവും ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നതിലൂടെ ത​ല​ച്ചോ​റി​ലെ​ ​കോ​ശ​ങ്ങ​ൾ​ക്ക് ​ഉ​ന്മേ​ഷം​ ​പ​ക​രാ​നും​ ​ബു​ദ്ധി​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​സാധിക്കും.

* ആപ്പിളിൽ വി​റ്റാ​മി​ൻ​ ​സി​ ​ധാ​രാ​ള​മു​ള്ള​തി​നാ​ൽ​ ​പ​നി,​ ​ജ​ല​ ​ദോ​ഷം​ ​എ​ന്നി​വ​യെ​ ​പ്ര​തി​രോ​ധി​ക്കുന്നു.

*ആ​പ്പി​ളി​ൽ അ​‌​ർ​ബു​ദ​ത്തെ​ ​ത​ട​യാ​ൻ​ ​ശേ​ഷി​യു​ള്ള​ ​ക്വ​ർ​സെ​റ്റി​ൻ,​ ​ട്രൈ​റ്റെ​ർ​ ​ഫി​നോ​യ്ഡ്സ് ​എ​ന്നി​വ​ ​​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.
 
*ആപ്പിൾ ചവച്ചരച്ചു കഴിക്കുന്നത് വായിലെ ബാക്ടീരിയയെ ഇല്ലാതാക്കി പല്ല് കേടാകാതെ സൂക്ഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News