World Oral Health Day 2023: വായയുടെ ശുചിത്വത്തിന് ചില എളുപ്പവഴികൾ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം
World Oral Health Day 2023: വായയുടെ ആരോഗ്യപ്രശ്നം എന്നത് ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 3.5 ബില്യൺ ആളുകളെ ബാധിച്ചിരിയ്ക്കുന്ന ഒന്നാണ്. ഇതില്‍ വളരെ ചെറിയ ദന്ത രോഗങ്ങള്‍ മുതല്‍ പല്ലുകളേയും മോണയേയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾവരെ ഉള്‍പ്പെടുന്നു.
Also Reada: World Oral Health Day 2023: വേൾഡ് ഓറൽ ഹെൽത്ത് ദിനം, തീം, പ്രാധാന്യം അറിയാം
ഇളക്കം നേരിടുന്ന പല്ലുകള്‍, മോണ വീക്കം, മോണയില്‍നിന്ന് രക്തം വരുക, വായിലെ വ്രണങ്ങൾ തുടങ്ങി വായ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. എന്നാല്‍, ചെറുപ്പം മുതല്‍ ചില ചിട്ടയായ ആരോഗ്യ ശീലങ്ങള്‍ പാലിക്കുന്നത് വഴി ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധി അവരെ തടയാന്‍ സാധിക്കും.
Also Read: Kisan Mahapanchayat: ഡൽഹിയിൽ ഇന്ന് 'കിസാൻ മഹാപഞ്ചായത്ത്', സുരക്ഷ വര്‍ദ്ധിപ്പിച്ചു
എല്ലാ വർഷവും മാർച്ച് 20 ന്, ലോക ഓറൽ ഹെൽത്ത് ദിനം (World Oral Health Day) ആ ചരിക്കുന്നു, വായയുടെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗുരുതര രോഗങ്ങളിലേക്ക് നയിക്കുന്ന വിവിധ അപകട ഘടകങ്ങൾ കുറയ്ക്കുതിനും വായയുടെ ആരോഗ്യ സേവനങ്ങൾ കൂടുതല്‍ ലഭ്യമാക്കുന്നതിനും ആളുകളെ കൂടുതല്‍ ബോധവാന്മാരാക്കുന്നതിനും ഈ ദിവസം പ്രയോജനപ്പെടുന്നു.
വായയുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. വായ്നാറ്റം, ഇളകുന്ന പല്ലുകൾ, മോണയ്ക്ക് നീര്, മോണയിൽ രക്തസ്രാവം, വായില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. വായില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ ചെറുതെന്ന് തോന്നുമെങ്കിലും അവ ഗുരുതരമാകാന്‍ അധിക സമയം വേണ്ടി വരില്ല. അതിനാല്‍, വായയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്.
പല്ലുകള്‍ക്ക് ചില പ്രത്യേക സംരക്ഷണ രീതികള്‍ ദന്ത ഡോക്ടര്‍ മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. അവ വിശദമായി അറിയാം
1. ബ്രഷിംഗ്, ഫ്ലോസിംഗ്, നാവ് വൃത്തിയാക്കൽ:
നമ്മുടെ ദിവസം ആരംഭിക്കുന്നത് തന്നെ ബ്രഷ്, നാവ് വൃത്തിയാക്കല്‍ എന്നിവ ചെയ്തുകൊണ്ടാണ്. ദിവസേന രണ്ടുതവണ പല്ല് തേക്കുക, നാവ് വൃത്തിയാക്കുക എന്നിവ ദന്ത സംരക്ഷണത്തിന് ഏറെ അനിവാര്യമാണ്. കൂടാതെ, ഫ്ലോസിംഗും ആൽക്കഹോൾ രഹിത മൗത്ത് വാഷ് ഉപയോഗിക്കുന്നതും ദിനചര്യയിൽ ഉള്‍പ്പെടുത്താം. കൂടാതെ, ദിവസത്തിൽ ഒരിക്കലെങ്കിലും മോണകൾ വൃത്താകൃതിയിൽ മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിച്ച് അവരുടെ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
2. ദന്തഡോക്ടറെ സന്ദർശിക്കുക:
പല്ലുകള്‍ക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ല എങ്കിലും രണ്ടു വര്‍ഷത്തിലോരിയ്ക്കല്‍ കാൽക്കുലസ് നീക്കം ചെയ്യുന്നതിനായി ദന്തഡോക്ടറെ സമീപിക്കുന്നത് ഉത്തമമാണ്. ഇത്തരത്തില്‍ നടത്തുന്ന വിപുലമായ വൃത്തിയാക്കലുകള്‍ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
3. അൾസർ, മോണയിൽ രക്തസ്രാവം എന്നിവ ഉടന്‍ ചികിത്സിച്ച് ഭേദമാക്കുക:
വായില്‍ തുടരെത്തുടരെ ഉണ്ടാകുന്ന അൾസർ, വേദനാജനകമായ വീക്കം, മോണയിൽ രക്തസ്രാവം എന്നിവയ്ക്ക് കാരണങ്ങള്‍ പലതാകാം. ഇതിന്‍റെ കാരണങ്ങള്‍ കണ്ടെത്തി സമയോചിതമായി ചികിത്സിക്കേണ്ടത് അനിവാര്യമാണ്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നത് തടയുന്നു.
4. നഷ്ടപ്പെട്ട പല്ലുകൾ മാറ്റിസ്ഥാപിക്കുക:
ഏതെങ്കിലും കാരണത്താല്‍ പല്ലുകൾ പിഴുതുകളഞ്ഞിട്ടുണ്ട് എങ്കില്‍ ആ സ്ഥാനത്ത് പകരം കൃത്രിമ പല്ലുകൾ വയ്ക്കേണ്ടത് അനിവാര്യമാണ്.
5. മോശം ശീലങ്ങൾ ഉപേക്ഷിക്കുക:
പുകയില ചവയ്ക്കുക, സിഗരറ്റ് വലിക്കുക തുടങ്ങിയ ശീലങ്ങൾ മോണയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മോണരോഗം, പീരിയോൺഡൈറ്റിസ്, എന്നിവ പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. .
ഓർക്കുക, നിങ്ങളുടെ വായുടെ ആരോഗ്യം, അല്ലെങ്കില്‍ പല്ലിന്‍റെ ആരോഗ്യം എന്നത് കേവലം നിങ്ങളുടെ മുഖ സൗന്ദര്യത്തിനോ, അല്ലെങ്കില്‍ മെച്ചപ്പെട്ട പല്ലുകളും മോണകളും, ഉന്മേഷദായകമായ ശ്വസനവും നല്‍കുക മാത്രമല്ല, ഗുരുതരവും മാരകവും സങ്കീർണവുമായ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ ശരിയായ രീതിയിലുള്ള ഓറല്‍ കെയര്‍ സഹായിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...