നിങ്ങൾക്ക് അറിയുമോ ? മാതളനാരങ്ങക്ക് ഇത്രയും ഗുണങ്ങളുണ്ടെന്ന്

മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ  ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കുംകയും ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 03:47 PM IST
  • രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്
  • ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ മാതളനാരങ്ങ നല്ലതാണ്
  • വ്യക്ക രോഗങ്ങളെ തടയാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്
നിങ്ങൾക്ക് അറിയുമോ ? മാതളനാരങ്ങക്ക് ഇത്രയും ഗുണങ്ങളുണ്ടെന്ന്

മാതളം ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളുണ്ട്.  കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. ഇത് സ്ഥിരമായി ഭക്ഷണത്തിന്‍റെ  ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കുംകയും ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നു. മാതളത്തിന്റെ  ജ്യൂസ്, പുറം തോട്, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. 

മാതളത്തിന്‍റെ മറ്റ് ഗുണങ്ങള്‍ നോക്കാം

*ഉയർന്ന രക്തസമ്മർദ്ദം
നിശബ്ദ കൊലയാളി എന്ന് അറിയപ്പെടുന്ന ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം  നിയന്ത്രിക്കാൻ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ് . മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്‍സ്  രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സാഹയിക്കും. 

*ഹൃദയാരോഗ്യം
ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ മാതളനാരങ്ങ നല്ലതാണ്. മാതളനാരങ്ങ ജ്യൂസ് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുമെന്ന്  പഠനങ്ങൾ പറയുന്നു. മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് ഹൃദയാഘാതം പോലുള്ള ഹൃദയപ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും .

*പ്രമേഹം
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രമേഹമുള്ളവരുടെ  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

*പേശി വേദന
ദിവസവും രണ്ട് നേരം മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പേശി വേദന കുറയ്ക്കും. 

*ഫംഗസ് അണുബാധ
സൂക്ഷ്മാണുക്കളിൽ നിന്ന് മുക്തി നേടുന്നതിലൂടെ ബാക്ടീരിയ, ഫംഗസ് അണുബാധകളെ ചെറുക്കാൻ മാതളനാരങ്ങ വിത്തുകൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ വായിലെ അണുബാധകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുമെന്ന് പഠനം പറയുന്നു.

*വ്യക്കകള്‍ക്ക് 
വ്യക്ക രോഗങ്ങളെ തടയാന്‍  മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങ ജ്യൂസ് വ്യക്കരോഗികൾ ദിവസെനെ  കുടിക്കുന്നത് നല്ലതാണ്. കൂടാതെ മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് ഇല്ലാതാക്കാനും കഴിവുണ്ട്. 

*ദഹനം

ദഹന പ്രശ്‌നങ്ങൾക്ക് മാതള നാരങ്ങ കഴിക്കുന്നത് നല്ലതാണ്. കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്കും പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത്.

മാതളനാരങ്ങ വിത്തുകളുടെ പാർശ്വഫലങ്ങൾ

മാതളനാരങ്ങ വിത്തുകൾ നല്ലതാണ്, എന്നാൽ ചില ആളുകൾക്ക് ഇത് കഴിക്കുന്നതിലൂടെ ദോഷ ഫലങ്ങൾ അനുഭവപ്പെടാം. മാതളനാരങ്ങ പഴങ്ങൾ ചില ആളുകളിൽ അലർജിക്ക് കാരണമാകും. ചൊറിച്ചിൽ, നീർവീക്കം, മൂക്കൊലിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News