ISRO Spy Case: പ്രതികളുടെ അറസ്റ്റ് ഉടനില്ല, ഐ.എസ്.ആർ.ഒ കേസിലെ ഇടക്കാല ഉത്തരവ് നീട്ടി

മുൻകൂർ ജാമ്യ ഹർജികൾ  ബുധനാഴ്ച വീണ്ടും പരിഗണിക്കും. നമ്പി നാരായണനെ ചോദ്യം ചെയ്തില്ലെന്നു കേസിൽ പ്രതിയായ ആർ ബി ശ്രീകുമാർ കോടതിയെ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 06:42 PM IST
  • നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നും സിബിഐ അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തുന്നുവെന്നുമാണ് പ്രതികളുടെ വാദം
  • രാജ്യത്തിന്‍റെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചാരക്കേസിന് പിന്നിലെന്നാണ് സിബിഐ വാദം.
  • പ്രതികള്‍ക്ക് ഇതിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
ISRO Spy Case: പ്രതികളുടെ അറസ്റ്റ് ഉടനില്ല, ഐ.എസ്.ആർ.ഒ കേസിലെ ഇടക്കാല ഉത്തരവ് നീട്ടി

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട്  ഹൈക്കോടതി നിർദ്ദേശിച്ചു.

മുൻകൂർ ജാമ്യ ഹർജികൾ  ബുധനാഴ്ച വീണ്ടും പരിഗണിക്കും. നമ്പി നാരായണനെ ചോദ്യം ചെയ്തില്ലെന്നു കേസിൽ പ്രതിയായ ആർ ബി ശ്രീകുമാർ കോടതിയെ അറിയിച്ചു. പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു.

ALSO READ: ഐഎസ്ആർഒ ചാരക്കേസ്; ​ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്ന്  സിബിഐ വാദിച്ചു. ചാരക്കേസിൽ രാജ്യത്തിനെതിരായ ഗൂഢാലോചന ഉണ്ടെന്നു അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. ഒന്നാം പ്രതി എസ്.വിജയന്‍, രണ്ടാം പ്രതി തമ്പി എസ്.ദുര്‍ഗാദത്ത്, ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാര്‍, പതിനൊന്നാം പ്രതി പിഎസ് ജയപ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ALSO READ: ഐഎസ്ആർഒ ചാരക്കേസ്; ഡികെ ജയിൻ റിപ്പോർട്ട് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നും സിബിഐ അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തുന്നുവെന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍ രാജ്യാത്തിന്‍റെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചാരക്കേസിന് പിന്നിലെന്നാണ് സിബിഐ വാദം. പ്രതികള്‍ക്ക് ഇതിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. 

ALSO READ: Breaking | ISRO espionage case: ഐഎസ്ആർഒ ചാരക്കേസ് ​ഗൂഢാലോചനയിൽ സിബിഐ എഫ്ഐആർ നൽകി

ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്‍ അടക്കമുള്ളവരുടെ മൊഴികളും സിബിഐ കോടതിയില്‍ നല്‍കിയിട്ടുണ്ട്. തുമ്പ വി എസ് സി യിൽ ബന്ധുവിനു ജോലി നല്കാത്തതിൽ ആർ ബി ശ്രീകുമാറിന് വ്യക്തി വിരോധം ഉണ്ടായിരുന്നു എന്നാണ് നമ്പി നാരായണൻ സി ബി ഐ യ്ക്ക് നൽകിയ മൊഴി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News