കണ്ണൂര്‍: Thalassery Double Murder Case: തലശ്ശേരിയിൽ ഇന്നലെ നടന്ന ഇരട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ. അറസ്റ്റിലായ അഞ്ചുപേർക്ക് കൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്നും ബാക്കി രണ്ടുപേർ സഹായം ചെയ്തവരാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് ബാബു അറിയിച്ചു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും സുഹൃത്തിനെയും കുത്തിയത് മുഖ്യപ്രതി നിട്ടൂർ സ്വദേശി പാറായി ബാബുവാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
Also Read: തലശേരി ഇരട്ടക്കൊലപാതകം: മൂന്നു പേര്‍ കസ്റ്റഡിയില്‍; മുഖ്യപ്രതിക്കായി തിരച്ചിൽ
ലഹരി വിൽപന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ പരിശോധനയിൽ മുഖ്യപ്രതിയായ പാറായി ബാബു നേരത്തേ പിടിയിലായിരുന്നു. സംഭവം നടന്നത് ഇന്നലെയാണ്.
നിട്ടൂർ ചിറമ്മൽ ഭാഗത്ത് വച്ച് ഷമീറിന്റെ മകൻ ഷബീലിനെ ഒരു സംഘം അടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ കാണാനെത്തിയതായിരുന്നു കൊല്ലപ്പെട്ട ഖാലിദും ഷമീറും.
Also Read: Guru Margi 2022: വ്യാഴം വക്രഗതിയിൽ; ഈ രാശിക്കാർക്ക് ഇന്നുമുതൽ മോശ സമയം!
ഇതിനിടെ അക്രമി സംഘാംഗങ്ങളിൽ ഒരാൾ ആശുപത്രിയിൽ എത്തി കേസ് ആക്കരുതെന്നും പറഞ്ഞു തീർക്കാമെന്നും പറഞ്ഞു ഇവരെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി. ശേഷം നടന്ന ചർച്ചയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മരണമടയുന്നതിന് മുൻപ് കുത്തേറ്റിരുന്ന ഖാലിദ് തന്നെ കുത്തിയത് ആരാണെന്ന മൊഴി പോലീസിന് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...